സവാള വില കുറഞ്ഞു, ഇറക്കുമതി നിർത്തി ഹോർട്ടിക്കോർപ്!
തിരുവനന്തപുരം: പൊതു വിപണിയില്‍ സവാള വില കുറഞ്ഞതിനെത്തുടര്‍ന്നു മഹാരാഷ്ട്രയില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള ഇറക്കുമതി ഹോര്‍ട്ടികോര്‍പ് തല്‍ക്കാലം നിര്‍ത്തി വച്ചു. വില കുത്തിച്ചുയര്‍ന്നപ്പോഴാണു ഹോര്‍ട്ടികോര്‍പ് സവാള ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്.
മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് 300 ടണ്ണും ഈജിപ്തില്‍ നിന്ന് 100 ടണ്ണും കേരളത്തില്‍ എത്തിച്ചു ഹോര്‍ട്ടികോര്‍പ്പിന്റെ വില്‍പനശാലകള്‍ വഴി വിതരണം ചെയ്തു. നാസിക്കില്‍ നിന്നു കിലോയ്ക്ക് 32 രൂപയ്ക്കും ഈജിപ്തില്‍ നിന്ന് കിലോയ്ക്കു 44 രൂപയ്ക്കുമാണു സവാള എത്തിച്ചത്. കിലോയ്ക്കു 45 രൂപയ്ക്കാണു ഹോര്‍ട്ടികോര്‍പ് വിറ്റത്.