സാംസങ്ങില്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശിനായി 7,706 കോടി രൂപ!
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്ബനിയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അതിന്റെ വിപണി മൂലധനം 17 ട്രില്യണ്‍ രൂപയിലധികമാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന് നിരവധി അനുബന്ധ സ്ഥാപനങ്ങളുണ്ട്, അവയില്‍ ചിലത് അദ്ദേഹത്തിന്റെ മക്കളാണ് കൈകാര്യം ചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും വേഗമേറിയ 5ജി അടുത്തിടെ പ്രഖ്യാപിച്ച റിലയന്‍സ് ജിയോയെ നയിക്കുന്നത് മുകേഷ് അംബാനിയുടെ മൂത്ത മകന്‍ ആകാശ് അംബാനിയാണ്. ജിയോയുടെ വളര്‍ച്ചയ്ക്കായി ഇപ്പോഴിതാ സഹസ്രകോടികളുടെ സഹായവുമായി എത്തിയിരിക്കുകയാണ് മുകേഷ് അംബാനി. 5ജി പ്ലാനുകള്‍ക്കായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് സാംസങ് ഇന്ത്യ ഇലക്‌ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന് 7,706 കോടി രൂപയുടെ ഗ്യാരണ്ടി നല്‍കി. എല്‍ടിഇ ഉപകരണങ്ങള്‍ അല്ലെങ്കില്‍ അതിന്റെ ഒരു ഭാഗം റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന് (ആര്‍ജെഐഎല്‍) വിതരണം ചെയ്യുന്നതിനുള്ള ക്രെഡിറ്റ് ആയിട്ടാണ് പണം അനുവദിച്ചിരിക്കുന്നത്.
ആകാശ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ രാജ്യത്തുടനീളം 5ജി നെറ്റ്വര്‍ക്ക് ലഭ്യതയ്ക്കായി 2 ട്രില്യണ്‍ രൂപ നിക്ഷേപിക്കാന്‍ ലക്ഷ്യമിടുകയാണ്. ഇതിന്റെ ഭാഗമായി 5ജി വിപുലീകരിക്കുന്നതിനായുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനായി, ആഗോള നെറ്റ്വര്‍ക്ക് ഉപകരണ ദാതാക്കളായ നോക്കിയ, എറിക്സണ്‍, സാംസങ്, സിസ്‌കോ എന്നിവയുമായും റിലയന്‍സ് ജിയോ കരാറില്‍ ഒപ്പുവച്ചു.
കഴിഞ്ഞ വര്‍ഷമാണ് 700MHz, 800MHz, 1800MHz, 3300MHz, 26GHz എന്നീ ബാന്‍ഡുകളിലുള്ള 5ജി സ്‌പെക്‌ട്രം 88,078 രൂപയ്ക്കാണ് ജിയോ സ്വന്തമാക്കിയത്. 5ജി സ്പെക്‌ട്രത്തിന്റെ രണ്ടാം ഗഡുവായി 7864 കോടി രൂപ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന് റിലയന്‍സ് ജിയോ നല്‍കേണ്ടതുണ്ട്.