സാംസങ് കര്‍വ്ഡ് ഒഡീസ്സി G9 ഇന്ത്യയിൽ അവതരിപ്പിച്ചു!  

ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും വിശ്വസിക്കപ്പെടുന്നതുമായ കണ്‍സ്യൂമര്‍ ബ്രാന്‍ഡ്, ഇന്ത്യയില്‍ അതിന്റെ നൂതന കര്‍വ്ഡ് ഒഡീസ്സി G9 കൂടാതെ G7 ഗെയിമിംഗ് മോണിട്ടറുകളുടെ പുതിയ നിര അവതരിപ്പിച്ചിരിക്കുന്നു. CES 2020 ല്‍ അനാച്ഛാദനം ചെയ്യപ്പെട്ട ഈ മോണിട്ടറുകള്‍ സുഖപ്രദമായ കര്‍വച്ചര്‍, ആമഗ്‌നമാക്കുന്ന ഇന്ററാക്ഷന്‍, അനുയോജ്യമായ പിക്ചര്‍ ക്വാളിറ്റി എന്നിവ സമ്മേളിപ്പിക്കുക വഴി പുതിയൊരു ഗെയിമിംഗ് അനുഭവം നല്‍കും. ഗെയിമിംഗ് മോണിട്ടറുകളുടെ ഈ പുതിയ നിരയില്‍ രണ്ട് മോഡലുകളാണുള്ളത് – ഈ വ്യവസായത്തില്‍ ഏറ്റവും ആദ്യത്തെ 49-ഇഞ്ച് ഡിസ്‌പ്ലേ ഉള്ള G9 ഉം 32-ഇഞ്ച്, 27-ഇഞ്ച് വേരിയന്റുകളില്‍ ലഭ്യമാകുന്ന G7 ഉം. ഈ രണ്ട് ഒഡീസ്സി ഗെയിമിംഗ് മോണിട്ടറുകളും രൂപകല്പന ചെയ്തിരിക്കുന്നത് ആമഗ്‌നമാക്കുന്ന ഗെയിമിംഗ് അടുത്ത തലത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ്.

ഇന്നുമുതല്‍ ഇവ പ്രി-ബുക്കിംഗിന് ലഭ്യമാണ്.ഒഡീസ്സി മോണിട്ടറുകള്‍ ലോകത്തിലെ ആദ്യത്തെ 1000R ഗെയിമിംഗ് മോണിട്ടറുകളാണ്, അതിനര്‍ത്ഥം മനുഷ്യ നേത്രങ്ങളുടെ വക്രതയുമായി പൊരുത്തപ്പെടുന്ന 1000 മില്ലിമീറ്റര്‍ കര്‍വച്ചര്‍ റേഡിയസ് ഉള്ളവയാണെന്നാണ്. അതിന്റെ ഫലമായി പരമാവധി ഇഴുകിച്ചേരാനും കണ്ണുകള്‍ക്ക് തീരെ കുറവ് ആയാസത്തിനും ഇടയാക്കുന്നവയാണ് ഇവ. ഒഡീസ്സി മോണിട്ടറുകളുടെ മികവുറ്റ പ്രകടനം ലോകത്തിലെ മുന്‍നിര സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സികളില്‍ ഒന്നായ TÜV റീന്‍ലാന്‍ഡ് മുഖേന സാക്ഷ്യപ്പെടുത്തിയതാണ്,സാംസംഗിന് അത് ഈ വ്യവസായത്തിലെ ആദ്യത്തെ ഹൈ പര്‍ഫോര്‍മന്‍സ് 1000R കര്‍വ്ഡ് ഡിസ്‌പ്ലേ ആന്റ് ഐ കംഫര്‍ട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. ഗെയിമര്‍മാരുടെ മിന്നല്‍ വേഗത, പരിമിതമായ ശ്രദ്ധപതറല്‍, പരമാവധി പ്രതികരണം എന്നീ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിക്കൊണ്ട്, ഒഡീസ്സി മോണിട്ടറുകള്‍ എത്തുന്നത് 1ms പ്രതികരണ സമയത്തിനും 240Hz ന്റെ റിഫ്രഷ് റേറ്റിനുമൊപ്പമാണ് അത് പരന്പരാഗത സ്‌ക്രീനുമായി താരതമ്യം ചെയ്യുന്‌പോള്‍ ഓരോ സെക്കന്‍ഡിലും നാലു മടങ്ങ് വരെ അധികം ഫ്രെയിമുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഒഡീസ്സി മോണിട്ടറുകള്‍ ആമഗ്‌നമാക്കുന്ന ഗെയിമിംഗ് അനുഭവത്തിനു വേണ്ടി അവിശ്വസനീയമായ വിധത്തിലുള്ള വിശദാംശങ്ങള്‍ക്കും പിന്‍ ഷാര്‍പ് QLED പിക്ചര്‍ ക്വാളിറ്റിയുമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ഡ്യുവല്‍ ക്വാഡ് ഹൈ-ഡെഫിനിഷന്‍ (DQHD) മോണിട്ടറുകളാണ്.

സാംസംഗിന്റെ ഏറ്റവും പുതിയ ഗെയിമിംഗ് മോണിട്ടറുകള്‍ ഗ്രാഫിക് കാര്‍ഡില്‍ നിന്നുള്ള ഓരോ ഫ്രെയിയുമായും ഒഡീസ്സി മോണിട്ടര്‍ പൊരുത്തപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിനു വേണ്ടി NVIDIA G-SYNC® കംപാറ്റിബിലിറ്റിയെ പിന്താങ്ങുന്നതും DP1.4 ന്മേല്‍ അഡാപ്റ്റീവ് സിങ്ക് ഉള്ളതുമാണ്, അതിന്റെ ഫലമായി ഗെയിമര്‍മാര്‍ ഒരിക്കലും ഒരു ഫ്രെയിം പോലും വിട്ടുകളകയില്ല. ഡിസൈനിന്റെ കാര്യമെടുത്താല്‍, ഗെയിമിംഗ് മോണിട്ടറുകള്‍ എപ്രകാരം കാണപ്പെടാം എന്നതിന്ന്‌റെ പൂര്‍ണ്ണമായും പുതിയ ഉദാഹരണം എന്ന നിലയിലാണ് രണ്ടു മോണിട്ടറുകളും പുനര്‍രൂപകല്പന ചെയ്തിരിക്കുന്നത്. ”ഗെയിമര്‍മാര്‍ക്ക് ഗണ്യമായ വിധത്തില്‍ കൂടുതല്‍ മികച്ച പ്രകടനം അനുവദിക്കുന്ന ഈ വ്യവസായത്തിലെ പ്രമുഖ സാങ്കേതികവിദ്യയ്ക്കും രൂപകല്പനയ്ക്കുമൊപ്പം സാംസംഗ് നവീകരണം മുന്നോട്ടു നയിക്കുന്നു എന്നു തെളിയിക്കുന്നതാണ് പുതിയ ഒഡീസ്സി വിഭാഗം. ഈ വ്യവസായത്തില്‍ ആദ്യമായിട്ടുള്ള 1000R കര്‍വച്ചര്‍, 1ms പ്രതികരണ സമയം, 240Hz റിഫ്രഷ് റേറ്റ്, HRD10+പിന്തുണയ്ക്കും മറ്റു പലതിനുമൊപ്പം ഹൃദയമിടിപ്പു വര്‍ദ്ധിപ്പിച്ച്‌ ആമഗ്‌നമാക്കുന്ന ഗെയിമിംഗിന്റെ അടുത്ത തലം അനുഭവിക്കാന്‍ ഇനി ഗെയിമിംഗ് കുതുകികള്‍ക്ക് സാധിക്കും. സാംസംഗ് ഒഡീസ്സി കര്‍വ്ഡ് മോണിട്ടറുകള്‍ കര്‍വച്ചര്‍, സുഖസൌകര്യം, മത്സരാത്മക നേട്ടം എന്നിവയുടെ ആത്യന്തിക മിശ്രണമാണ്, അതോടൊപ്പം ഈ അവതരണം ഗെയിമിംഗ് മോണിട്ടര്‍ വിപണിയിലെ ഞങ്ങളുടെ സാന്നിദ്ധ്യം കൂടുതല്‍ ശക്തമാക്കും,” പുനീത് സേഠി, വൈസ് പ്രസിഡന്റ്, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് എന്റര്‍പ്രൈസ് ബിസിനസ്, സാംസംഗ് ഇന്‍ഡ്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team