സാംസങ് ഗാലക്‌സി എ 52 പുതിയതായി വിപണിയിൽ റിയൽമി എക്‌സ് 7 എന്നിവയുമായി വിപണിയിൽ മത്സരിക്കും.
2021ൽ ഏറ്റവും പ്രതീക്ഷിച്ച സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്‌സി എ 52 (Samsung Galaxy A52). ഗാലക്‌സി എ 51 ൻറെ പിൻഗാമിയായി വരുന്ന ഈ സ്മാർട്ട്ഫോണിൽ 5 ജി സപ്പോർട്ട് ഉണ്ടായിരിക്കും. സാംസങ് ഗാലക്‌സി എ 52 ഒരു അപ്പർ-മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായിരിക്കുമെന്ന് പറയുന്നു. ഇത് വൺപ്ലസ് നോർഡ്, പുതിയതായി വിപണിയിൽ റിയൽമി എക്‌സ് 7 എന്നിവയുമായി വിപണിയിൽ മത്സരിക്കും.
സാംസങ് ഗാലക്‌സി എ 52 ലോഞ്ച്
ഇപ്പോൾ, ഈ ഹാൻഡ്‌സെറ്റിൻറെ കൃത്യമായ ലോഞ്ച് തീയതിയെക്കുറിച്ച് റിപ്പോർട്ടുകളൊന്നും ലഭ്യമല്ല.എന്നാൽ, മിക്കവാറും എല്ലാ ടിപ്‌സ്റ്ററുകളും ചോർച്ചകളും സാംസങ് ഗാലക്‌സി എ 52 മാർച്ചിൽ അവതരിപ്പിക്കുമെന്ന് പറയുന്നു. ഈ സ്മാർട്ട്‌ഫോണിൻറെ 5 ജി, 4 ജി വേരിയന്റുകൾ അടുത്ത മാസം അവതരിപ്പിക്കും.
കൂടുതൽ വായിക്കുക: ബജറ്റ് സ്മാർട്ട്ഫോണായ ഐടെൽ എ47 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും
സാംസങ് ഗാലക്‌സി എ 52: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
സാംസങ് ഗാലക്‌സി എ 52: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ലിസ്റ്റിംഗുകളും ലീക്കുകളും നോക്കുമ്പോൾ ഈ സാംസങ് ഗാലക്‌സി എ 2 നെക്കുറിച്ച് ഏതാനും കുറച്ച് കാര്യങ്ങൾ അറിയുവാൻ സാധിക്കും. 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയുടെ മധ്യഭാഗത്ത് പഞ്ച്-ഹോൾ കട്ട്ഔട്ട് ഉപയോഗിച്ച് ഈ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിക്കും. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുമായി ജോഡിയാക്കിയ സ്‌നാപ്ഡ്രാഗൺ 750 ജി പ്രോസസർ ഈ സാംസങ് സ്മാർട്ഫോണിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു.
സാംസങ് ഗാലക്‌സി എ 52: ക്യാമറ സവിശേഷതകൾ
സാംസങ് ഗാലക്‌സി എ 52ൽ ഒരു 64 എംപി പ്രൈമറി ഷൂട്ടർ വരുന്ന ക്വാഡ് ക്യാമറ സെറ്റപ്പ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അൾട്രാ വൈഡ് സെൻസർ, മാക്രോ ഷൂട്ടർ, ഡെപ്ത് സെൻസർ എന്നിവയാണ് മറ്റ് സെൻസറുകൾ. ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഗാലക്‌സി എ 52 ലെ പ്രധാന സവിശേഷത. വൺ യുഐ 3.0 ലഭിക്കുന്ന ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
സാംസങ് ഗാലക്‌സി എ 52: പ്രതീക്ഷിക്കുന്ന വില
സാംസങ് ഗാലക്‌സി എ 52: പ്രതീക്ഷിക്കുന്ന വില
സാംസങ് ഗാലക്‌സി എ 52 ഹാൻഡ്‌സെറ്റിൻറെ വില വിശദാംശങ്ങൾ ഇപ്പോഴും കൃത്യമായി ലഭിച്ചിട്ടില്ല. മുമ്പത്തെ റിപ്പോർട്ടുകൾ അനുസരിച്ച്, ഈ ഹാൻഡ്‌സെറ്റിന് ഏകദേശം 40,000 രൂപയോളം വിലവരും. ഈ ഹാൻഡ്‌സെറ്റിൻറെ 6 ജിബി റാം + 128 ജിബി സ്റ്റോറേജിനും 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലുകൾക്കും യഥാക്രമം 459 യൂറോ (40,000 രൂപ), യൂറോ 509 (45,100) വില വരുമെന്ന് ഗാലക്‌സി ക്ലബിൽ നിന്നുള്ള ഒരു റിപ്പോർട്ടിൽ പറയുന്നു.
സാംസങ് ഗാലക്‌സി എ 52
128 ജിബി സ്റ്റോറേജിനും 256 ജിബി സ്റ്റോറേജ് ഓപ്ഷനുകൾക്കുമായി ഈ ഹാൻഡ്‌സെറ്റിൻറെ 4 ജി മോഡലിന് യൂറോ 369 (ഏകദേശം 32,000 രൂപ), യൂറോ 429 (ഏകദേശം 38,000 രൂപ) എന്നിങ്ങനെ വില വരുന്നു. ഈ വിലയിൽ ഭാവിയിൽ ചിലപ്പോൾ വ്യത്യാസമുണ്ടായേക്കാം. ഈ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചതിന് ശേഷം മാത്രമേ യഥാർത്ഥ വില എത്രയാണെന്ന കാര്യം സ്ഥിരീകരിക്കുകയുള്ളൂ.