സാംസങ് ഗാലക്‌സി A31നു വീണ്ടും വിലക്കുറവ് ഇപ്പോൾ 17,999 രൂപ മാത്രം
ദക്ഷിണ കൊറിയൻ സ്മാർട്ഫോൺ നിർമാതാക്കളായ സാംസങ് ഈ വർഷം ജൂണിലാണ് ഗാലക്‌സി A30, ഗാലക്‌സി A30s എന്നീ സ്മാർട്ഫോണുകൾ അടങ്ങുന്ന A30-സീരിസിലേക്ക് ഗാലക്‌സി A31 അവതരിപ്പിച്ചത്. 6 ജിബി റാമും + 128 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ മോഡലിൽ വില്പനക്കെത്തിയിരിക്കുന്ന ഗാലക്‌സി A31-ന് 21,999 രൂപയായിരുന്നു ലോഞ്ച് വില. എന്നാൽ പിന്നീട് ഒക്ടോബറിൽ ഫോണിന്റെ വില 19,999 രൂപയായി സാംസങ് കുറച്ചിരുന്നു.പുതുവർഷം പ്രമാണിച്ച് ഇപ്പോൾ 2000 രൂപ കൂടെ സാംസങ് കുറച്ചു. 17,999 രൂപയ്ക്ക് ഇപ്പോൾ സാംസങ് ഗാലക്‌സി A31 സ്വന്തമാക്കാം. ആമസോൺ വഴി പുതിയ വിലയിൽ സാംസങ് ഗാലക്‌സി A31ന്റെ വില്പന ആരംഭിച്ചു. സാംസങ് ഓപ്പറ ഹൗസ്, സാംസങ്.കോം, മറ്റ് പ്രമുഖ ഓൺലൈൻ പോർട്ടലുകൾ എന്നിവയിലും മറ്റു വില്പന വെബ്‌സൈറ്റുകളിലും കുറഞ്ഞ വിലയിൽ വില്പന ഉടൻ ആരംഭിക്കും.പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് ബ്ലൂ, പ്രിസം ക്രഷ് വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ വില്പനക്കെത്തിയ ഗാലക്‌സി A31-ന് 2400×1080 പിക്‌സൽ റസല്യൂഷനുള്ള 6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ പാനലാണ്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള One UI 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഒക്ട-കോർ മീഡിയടെക് ഹീലിയോ P65 ആണ് റാം. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ വർദ്ധിപ്പിക്കാവുന്ന 128 ജിബി ഓൺബോർഡ് മെമ്മറിയാണ് ഫോണിന്.