സാധാരണ ജീവിതം താളം തെറ്റുന്ന അവസ്ഥയിൽ, വിലക്കയറ്റം രൂക്ഷം !
കൊവിഡ് ദുരിതമായ് തുടരുന്നതിനിടെ നിത്യോപയോഗ സാധന വില കുതിപ്പില്‍ തന്നെ. സാധാരണക്കാരുടെ ജീവിതം താളംതെറ്റുന്ന സ്ഥിതിയിലാണ് വിലക്കയറ്റം. വിപണിയില്‍ പച്ചക്കറിയും പലവ്യഞ്ജനങ്ങളുമുള്‍പ്പെടെയുള്ള വില ഒരാഴ്ചയ്ക്കിടെ ഇരട്ടിയില്‍ കൂടുതലായി. വരുമാന നഷ്ടവും തൊഴിലില്ലായ്മയും മൂലം വിഷമിക്കുന്ന സാധാരണക്കാരന് ഇത് കനത്ത തിരിച്ചടിയാണ്. തമിഴ്‌നാട്ടില്‍ ഉത്പാദനം കുറഞ്ഞതാണ് പച്ചക്കറികളുടെ വില വര്‍ദ്ധിക്കാന്‍ കാരണം. പുണെയിലുണ്ടായ വെള്ളപ്പൊക്കം ഉള്ളിയുടെ വിലവര്‍ദ്ധനയ്ക്കും ഇടയാക്കി. വെണ്ടയ്ക്ക, ബീന്‍സ്, പയര്‍ എന്നിവയുടെ വില 20 – 30 കുറഞ്ഞത് മാത്രമാണ് ആശ്വാസം.എന്നാല്‍ ക്യാരറ്റും, മാങ്ങയും നൂറു കടന്നു.
സവാള 55 ലേയ്ക്കും, ഉരുളക്കിഴങ്ങ് 50 ലുമെത്തി. തേങ്ങ വില കിലോ 50 കടന്നു, വെളിച്ചെണ്ണ 230 നാണ് വില്പന. തമിഴ്‌നാട്ടില്‍നിന്ന് കന്നുകാലികളെ കൊണ്ടുവരുന്നതിന് ചെക്ക്പോസ്റ്റുകളില്‍ തുക ഉയര്‍ത്തിയതിനാല്‍ ഇറച്ചിവിലയിലും വര്‍ദ്ധനയുണ്ട്. 300 മുതല്‍ 340 വരെ രൂപയായിരുന്ന ഇറച്ചിക്ക് 370 – 400 രൂപ വരെ ഈടാക്കുന്നുണ്ട്. ഇറച്ചിക്കോഴി വിലയിലും കാര്യമായ വര്‍ദ്ധനവിലാണ് 115 – 130 നാണ് വില്പന. മീനും കുറഞ്ഞവിലയ്ക്ക് കിട്ടാനില്ലാത്ത സ്ഥിതിയാണ് ഹാര്‍ബറുകളില്‍ ബോട്ടുകള്‍ കൃത്യമായി എത്താത്തതോടെ മീന്‍ വിലയും കുതിപ്പിലാണ്.
പയര്‍ 40
വെണ്ടക്ക 40
ബീന്‍സ് 40
ക്യാരറ്റ് 120
ഏത്തക്കായ് 34
ചെറിയ ഉള്ളി 80
വെളുത്തുള്ളി 130