സാമ്പത്തിക പ്രതിസന്ധിയില്‍ ബൈജൂസ്; നൂറോളം ജീവനക്കാര്‍ വീണ്ടും പുറത്തേക്ക്  

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിവിധ ഓഫീസുകളില്‍ നിന്ന് നൂറോളം ജീവനക്കാരെയാണ് ബൈജൂസ് പുതുതായി പിരിച്ചുവിട്ടിരിക്കുന്നത്.

പെര്‍ഫോമൻസ് വിലയിരുത്തിയാണ് പിരിച്ചുവിടല്‍ നടത്തിയിട്ടുള്ളതെന്ന് ബൈജൂസ് വ്യക്തമാക്കി.400 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും, 100 പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. ജീവനക്കാരുടെ പ്രവര്‍ത്തന മികവ് വിലയിരുത്താൻ കമ്ബനി നേരത്തെ തീരുമാനിച്ചിരുന്നു.പ്രോഡക്റ്റ് എക്സ്പോര്‍ട്ട് വിഭാഗത്തില്‍ ജോലി ചെയ്യുന്ന 400 ഓളം പേരെയാണ് പിരിച്ചുവിടല്‍ കൂടുതലായി ബാധിക്കാൻ സാധ്യത.

സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ കഴിഞ്ഞ ജൂണ്‍ മാസം ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. 2022 നവംബര്‍ മുതല്‍ ഇതുവരെ 3000-ലധികം തൊഴിലാളികളാണ് ബൈജൂസില്‍ നിന്ന് പടിയിറങ്ങിയത്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്ബനികളില്‍ ഒന്നായിരുന്നു ബൈജൂസ്

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team