സിബിഎസ്‌ഇ 12–-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഫലം വരുന്നതിനുമുമ്ബെ ഡിഗ്രി കോഴ്സുകള്ക്ക് താല്‍ക്കാലിക അപേക്ഷ നല്‍കാമെന്ന് സുപ്രീംകോടതി.
ന്യൂഡല്‍ഹി > സിബിഎസ്‌ഇ 12–-ാം ക്ലാസ് പരീക്ഷയെഴുതുന്ന പ്രൈവറ്റ്–- കറസ്പോണ്ടന്റ്സ്–- കംപാര്‍ട്ട്മെന്റ് വിദ്യാര്‍ഥികള്‍ക്ക് ഫലം വരുന്നതിനുമുമ്ബെ ഡിഗ്രി കോഴ്സുകള്ക്ക് താല്‍ക്കാലിക അപേക്ഷ നല്‍കാമെന്ന് സുപ്രീംകോടതി.ഫലം വന്ന് ഒരാഴ്ചയ്ക്കുള്ളില്‍ കോളേജിനെ അറിയിക്കാമെന്ന ഉറപ്പുനല്‍കിയാല്‍ മതിയെന്ന് ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഋഷികേശ് റോയി, സി ടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ഫലംവരാത്തവര്ക്ക് താല്‍ക്കാലിക അപേക്ഷ സമര്‍പ്പിക്കാമെന്ന് യുജിസിയും എഐസിടിഇയും കോടതിയെ അറിയിച്ചിരുന്നു. എല്ലാ ഫലവും സെപ്തംബര്‍ 30നകം പുറത്തുവരുമെന്ന് സിബിഎസ്‌ഇ അറിയിച്ചു.
പ്രൈവറ്റ്–- കറസ്പോണ്ടന്റ്സ് പരീക്ഷാഫലം എത്രയുംവേഗം പ്രസിദ്ധപ്പെടുത്താന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിയിലാണ് ഇടപെടല്‍. ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പ്രൈവറ്റ് –- കംപാര്‍ട്ട്മെന്റ് പരീക്ഷ എഴുതുന്നുണ്ടെന്ന് ഹര്‍ജിക്കാര് ചൂണ്ടിക്കാട്ടി. എന്നാല്‍, പല കോളേജിലും ഡിഗ്രി പ്രവേശനം ആരംഭിച്ചു.