സെഡാന്‍ എസ്60-ന്റെ മൂന്നാം തലമുറ മോഡല്‍ ഇന്ത്യയിലേക്ക് എത്തുന്നു- ബുക്കിങ് ജനുവരിയിൽ ആരംഭിച്ചേക്കാം !
സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ പ്രീമിയം സെഡാന്‍ വാഹനമായ എസ്60-ന്റെ മൂന്നാം തലമുറ മോഡല്‍ ഇന്ത്യയിലേക്ക് എത്തുന്നു. 2021 മാര്‍ച്ച് മാസത്തോടെ വാഹനം വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഈ വാഹനത്തിന്റെ ബുക്കിങ്ങ് ജനുവരിയില്‍ ആരംഭിച്ചേക്കും.
മൂന്നാം തലമുറ മോഡലില്‍ ഡീസല്‍ എന്‍ജിന്‍ ലഭിച്ചേക്കില്ലന്നാണ് സൂചന. പുതിയ എസ് 60-യില്‍ 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും നല്‍കുക. ഇത് 160 ബി.എച്ച്.പി പവറും 300 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും.ഇതിലെ ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനായിരിക്കും. പുതിയ എസ്60 എത്തുന്നത് 4761 എം.എം.നീളവും 2040 എം.എം. വീതിയും 1431 എം.എം. ഉയരവും 2872 എം.എം. വീല്‍ബേസിലുമാണ്. 18 ഇഞ്ച് വലിപ്പമുള്ള ഡയമണ്ട് കട്ട് അലോയി വീലുകളും നല്‍കിയിരിക്കുന്നു.
മുന്‍വശത്തെ പ്രധാന പ്രത്യേകത തോര്‍ ഹാമര്‍ എല്‍.ഇ.ഡി ഡി.ആര്‍.എല്‍ ആണ്. വോള്‍വോ സിഗ്നേച്ചര്‍ ഗ്രില്ല്, എല്‍.ഇ.ഡി ഹെഡ്‌ലാമ്പുകള്‍, മസ്‌കുലര്‍ ഭാവമുള്ള ബംമ്ബര്‍ എന്നിവ മുന്‍വശത്തും, സി ഷേപ്പിലുള്ള ടെയ്ല്‍ലാമ്ബ്, സ്‌പോര്‍ട്ടി ബംമ്ബര്‍ തുടങ്ങിയവ പുതുതലമുറ എസ്60-യുടെ പിന്‍ഭാഗത്തെയും ആകര്‍ഷകമാക്കുന്നു.
എസ്60-യില്‍ സുരക്ഷയൊരുക്കാനായി ഓണ്‍ കമിങ്ങ് മിറ്റിഗേഷന്‍ ബ്രേക്കിങ്ങ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, പൈലറ്റ് അസിസ്റ്റ്, സിറ്റി സേഫ്റ്റി വിത്ത് സ്റ്റിയറിങ്ങ് സപ്പോര്‍ട്ട്, ലെയ്ല്‍ കീപ്പിങ്ങ് എയ്ഡ്, ഡ്രൈവര്‍ അലേര്‍ട്ട് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ ഒരുങ്ങുന്നു. പുതിയ മോഡലില്‍ രണ്ടാം തലമുറ മോഡലിലേതിന് സമാനമായുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഹെഡ്-യൂണിറ്റ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പനോരമിക് സണ്‍റൂഫ്, ഹര്‍മാന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, ഫോര്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, തുടങ്ങിയ ഫീച്ചറുകള്‍ ഇന്റീരിയറില്‍ നല്‍കിയിരിക്കുന്നു.