സെപ്റ്റംബറിൽ രാജ്യത്തെ ഇന്ധന ഉപയോഗത്തിൽ 4.4 % ഇടിവ് !  

കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ ഇന്ധന ഉപഭോഗത്തിൽ സെപ്റ്റംബറിൽ 4.4ശതമാനം ഇടിവുണ്ടായി. 15.47 മില്യണ് ടൺ ഇന്ധനമാണ് ഉപയോഗിച്ചത്. എണ്ണമന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെൽ പുറത്തുവിട്ട കണക്കാണിത്.

ഗതാഗതത്തിനും ജലസേചനത്തിനും വ്യാപകമായി ഉപയോഗിക്കുന്ന ഡീസലിന്റെ ആവശ്യകത ആറുശതമാനംകുറഞ്ഞ് 5.49 മില്യണ് ടൺ ആയി. അതേസമയം, പെട്രോളിന്റെ ഉപഭോഗം 3.3ശതമാനം ഉയർന്ന് 2.45 മില്യണ് ടണ്ണാകുകയും ചെയ്തു.

പാചക വാതകത്തിന്റെ വില്പനയില് 4.8ശതമാനമാണ് വര്ധനവ്. വില്പന 2.27 മില്യണ് ടൺ ആയി ഉയര്ന്നു. റോഡ് നിർമാണത്തിനുപയോഗിക്കുന്ന ബിറ്റുമിന്റെ ഉപയോഗത്തിലും 38.3ശതമാനം വർധനവുണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team