സെപ്റ്റംബർ 5, ഇന്ന് ദേശിയ എഞ്ചിനീനിയർസ് ഡേ.
രാജ്യത്തിന്റെ വികസന സ്വപ്നങ്ങളിലെ പ്രധാന പങ്കാളികളെ ഓർമിക്കുവാൻ ഉള്ള ഒരു ദിനം, എഞ്ചിനീനിയർസ് ഡേ.
ഇന്ത്യ കണ്ട ഏറ്റവും മികച്ച എഞ്ചിനീനിയർമാരിൽ ഒരാളായ ഡോ. എം. വിശേശ്വയ്യരുടെ ഓർമ ദിനമാണ് എഞ്ചിനീനിയർസ് ഡേ ആയി നാം ആഘോഷിക്കുന്നത്.
എഞ്ചിനീനിയറിങ് മേഖലയിലെ അർപ്പണ ബോധവും സാമൂഹ്യ പ്രതിബദ്ധത ഊട്ടിയുറപ്പിക്കലും ഈ ദിനചാരണത്തിന്റെ ലക്ഷ്യമാണ്. കോൽക്കാത്ത ആസ്ഥാനമായ ഇൻസ്ടിട്യൂഷൻ ഓഫ് എഞ്ചിനീനിയർസിന്റെനേതൃത്വത്തിലാണ് ഈ ദിനാചരണം. ചക്രം മുതൽ ഡ്രോൺ വരെയുള്ള സാങ്കേതിക വിപ്ലവങ്ങൾക് എഞ്ചിനീനിയർമാരുടെ സംഭാവന വിലമതിക്കാനാവാത്തതാണ്.
പ്രഫഷണലിസത്തോടൊപ്പം സാമൂഹ്യപ്രതിബദ്ധതയും ഇഴകിചേർന്ന സത്യസന്ധത കൈമുതലാക്കിയ എഞ്ചിനീനിയർമാർ ആധുനിക സാങ്കേതിക വിപ്ലവത്തിലുടെ രാഷ്ട്ര പുനർനിർമിതിക്കും സാമൂഹ്യമാറ്റത്തിനും നാന്ദികുറിക്കുക.