സെൻസെക്സിനു ചരിത്രനേട്ടം ;50000 പോയിന്റ് മറികടന്നു
ഇന്ത്യന്‍ ഓഹരിവിപണിയുടെ ചരിത്രത്തിലാദ്യമായി ബോംബെ ഓഹരിസൂചികയായ സെന്‍സെക്‌സ് 50,000 പോയന്റ് മറികടന്നു. വിപണിയുടെ തുടക്കത്തിലാണ് റെക്കോര്‍ഡ് നേട്ടം. കഴിഞ്ഞദിവസങ്ങളില്‍ സെന്‍സെക്‌സ് 50,000 കടക്കുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു. ഇതാണ് ഇന്ന് യാഥാര്‍ത്ഥ്യമായത്.
വിപണിയുടെ തുടക്കത്തില്‍ 223 പോയന്റ് ഉയര്‍ന്നതോടെയാണ് സെന്‍സെക്‌സ് 50,000 എന്ന നിലവാരം മറികടന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 14700 എന്ന നിലവാരത്തിലാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്. 1034 ഓഹരികളിലാണ് മുന്നേറ്റം ഉണ്ടായത്. ടാറ്റ മോട്ടേഴ്‌സ്, ബജാജ് ഫിനാന്‍സ്, യുപിഎല്‍, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്.
അദാനി പോര്‍ട്‌സ്, എച്ച്‌ഡിഎഫ്‌സി, ഗെയില്‍ തുടങ്ങിയ കമ്പനികളാണ് നഷ്ടം നേരിട്ടത്