സെൻസെക്സ് :നേട്ടത്തിൽ ക്ലോസ് ചെയ്തു  

പുതുവര്‍ഷ ദിനത്തില്‍ മറ്റൊരു നാഴികകല്ലു കൂടി പിന്നിട്ട് ഓഹരി വിപണി. നിഫ്റ്റി ഇതാദ്യമായി 14,000ന് മുകളില്‍ ക്ലോസ് ചെയ്തു. 117.65 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. 47,868.98ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 36.70 പോയന്റ് ഉയര്‍ന്ന് 14,018.50ലുമെത്തി.

ജിഎസ്ടി വരുമാനത്തില്‍ റെക്കോഡ് വര്‍ധനവുണ്ടായതും വിലവര്‍ധന വാഹന മേഖലയ്ക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലുമാണ് വിപണിക്ക് കരുത്തുപകര്‍ന്നത്. ബിഎസ്‌ഇയിലെ 1998 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 940 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 163 ഓഹരികള്‍ക്ക് മാറ്റമില്ല. അദാനി പോര്‍ട്‌സ്, ഐടിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ഐസിഐസിഐ ബാങ്ക്, എസ്ബിഐ ലൈഫ്, ഹിന്‍ഡാല്‍കോ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടൈറ്റാന്‍ കമ്ബനി തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. നിഫറ്റി ബാങ്ക് ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലായിരുന്നു. പൊതുമേഖല ബാങ്ക്, വാഹനം തുടങ്ങിയ സൂചികകള്‍ നേട്ടമുണ്ടാക്കി. ബിഎസ്‌ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.9ശതമാനവും 1.2ശതമാനവും ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team