സൈഡസ് കാഡില കൊവിഡ് വാക്സിൻ അനുമതി നല്‍കിയത് രാജ്യത്തിന്റെ സുപ്രധാന നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സൈഡസ് കാഡില കൊവിഡ് വാക്സിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത് രാജ്യത്തിന്റെ സുപ്രധാന നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പ്രമുഖ മരുന്ന് കമ്ബനിയായ സൈഡസ് കാഡിലയുടെ ‘സൈകോവ് ഡി’ക്കാണ് ശിപാര്‍ശ ലഭിച്ചത്. മികച്ച നേട്ടം കൈവരിച്ച ശാസ്ത്രജ്ഞന്‍മാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചുലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎന്‍എ വാക്സിനാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈഡസ് കാഡില. മൂന്ന് ഡോസുള്ള ഡി.എന്‍.എ വാക്സിനാണിത്. ക്ലിനിക്കല്‍ പരീക്ഷണത്തില്‍ 66.6 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയതായി കമ്ബനി അവകാശപ്പെട്ടു. 28,000 പേരിലാണ് പരീക്ഷണം നടത്തിയത്. സൈക്കോവ് -ഡിയുടെ രണ്ടാം ഡോസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ മരുന്ന് കമ്ബനിക്ക് വിദഗ്ധ സമിതി നിര്‍ദേശം നല്‍കി.അടിയന്തര ഉപയോഗ അനുമതിക്കായി സൈഡസ് കാഡില ജൂലൈ ഒന്നിന് അപേക്ഷ നല്‍കിയിരുന്നു. പരിശോധനകള്‍ക്ക് ശേഷമാണ് വിദഗ്ധ സമിതി അനുമതി നല്‍കിയത്. സൂചി ഉപയോഗിക്കാതെ ത്വക്കിലെ ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന രീതിയാണ് സൈഡസ് കാഡിലയുടെ വാക്സിന്റെ മറ്റൊരു പ്രത്യേകത.