സൈന്യത്തിനായി വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിയുമായി TATA ഗ്രുപ്പ്!
മുംബൈ: ആഗോള തലത്തിലെ തന്നെ വമ്ബന്‍ വാഹന നിര്‍മ്മാതാക്കളായ ടാറ്റ(TATA Group) പുതിയ പ്രഖ്യാപനവുമായി രംഗത്ത്. സൈന്യത്തിനായി വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതാണ് പുതിയ പദ്ധതി. ബാംഗ്ലൂരില്‍ നടക്കുന്ന മിലിറ്ററി എക്സ്പോയിലാണ് ടാറ്റാ ഗ്രൂപ്പ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. രണ്ട് എഞ്ചിനുകളില്‍ പ്രവര്‍ത്തിക്കുന്ന സൈനീക വിമാനങ്ങളായിരിക്കും നിര്‍മ്മിക്കുന്നത്. ഇതിനായി ജര്‍മ്മനിയുടെ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമെന്നാണ് സൂചന.
ഇത് ബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ടാറ്റ(TATA Group) പുറത്തു വിട്ടിട്ടില്ല. പദ്ധതി വിജയിച്ചാല്‍ സൈനീക വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ കമ്ബനിയായി ടാറ്റ മാറും.
പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമാണ് നിര്‍മ്മാണം. ഇത് വഴി ഇന്ത്യക്ക് പ്രതിരോധ സാമഗ്രഹികളുടെ നിര്‍മ്മാണത്തില്‍ സ്വയം പര്യാപ്തത നേടാനാവുമെന്നാണ് വിശ്വസിക്കുന്നത്.
സൈനീക വാഹനങ്ങള്‍(Army Vehicles) നിരവധി എണ്ണം ടാറ്റാ നിര്‍മ്മിച്ച് നല്‍കുന്നുണ്ടെങ്കിലും വിമാനങ്ങള്‍ ആദ്യമായാണ്. പദ്ധതി വിജയിച്ചാല്‍ ഇത് രാജ്യത്തിന് തന്നെ മുതല്‍ക്കൂട്ടാവുമെന്ന് വ്യോമസേനാ തന്നെ പറഞ്ഞിട്ടുണ്ട്.
അതിര്‍ത്തികളുടെ നിരീക്ഷണത്തിനായിരിക്കും ഇൗ വിമാനങ്ങള്‍(Planes) ഉപയോഗിക്കുക. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റം,കള്ളക്കടത്ത് മുതലായവ സൈന്യത്തിന് എളുപ്പത്തില്‍ നിയന്ത്രിക്കാനാവും. എന്തായാലും പുതിയ പദ്ധതിക്ക് മികച്ച പ്രതികരണങ്ങളാണ് ടാറ്റക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.