സോളാർവിൻഡ്സ് ഹാക്കിങ്ങിനു പിന്നിൽ റഷ്യ ;മതിയായ തെളിവുകളുണ്ടെന്നു മൈക്രോസോഫ്റ്റ്  

ആഗോള സോഫ്​റ്റ്​വെയര്‍ പ്രൊഡക്​ട്​ കമ്പനിയായ ‘സോളാര്‍വിന്‍ഡ്സ്’​ ഹാക്കിങ്ങിനിരയായ സംഭവം ഞെട്ടലോടെയാണ്​ അമേരിക്കയും ടെക്​ ലോകവും കണ്ടത്​. സോളാര്‍ വിന്‍ഡ്​സി​െന്‍റ നെറ്റ്​വര്‍ക്​ പരിശോധന സോഫ്​റ്റ്​വെയര്‍ പ്ലഗ്​-ഇന്‍ ആയ ഒാറിയോണി​െന്‍റ ചില വേര്‍ഷനുകളില്‍ ഹാക്കര്‍, കോഡ്​ തിരുകി കയറ്റിയതായി കണ്ടെത്തുകയായിരുന്നു. സോളാര്‍ വിന്‍ഡ്​സിന്​ നേരെയുണ്ടായ സൈബര്‍ ആക്രമണം ഗൂഗ്​ള്‍, മൈക്രോസോഫ്​റ്റ്​ ഉള്‍പ്പടെയുള്ള കമ്ബനികളെയും ചില അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികളെയും സുരക്ഷാ ഭീഷണിയിലാക്കിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍, സോളാര്‍ വിന്‍ഡ്സ് ഹാക്കിന് പിന്നില്‍ റഷ്യന്‍ ഫോറിന്‍ എംബസിയാണെന്ന്​ ഉറപ്പാക്കാന്‍ മതിയായ തെളിവുകളുണ്ടെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്‍റ്​ ബ്രാഡ് സ്മിത്ത് അറിയിച്ചിരിക്കുകയാണ്​.
‘മറ്റെവിടേക്കും ഞങ്ങളെ നയിക്കുന്ന തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന്​’അദ്ദേഹം യു.എസ്​ സെനറ്റിനോട്​ പറഞ്ഞു. നൂറോളം യുഎസ് കമ്പനികളെയും നിരവധി യുഎസ് ഫെഡറല്‍ ഏജന്‍സികളെയും ബാധിച്ച ഹാക്ക്, ആയിരത്തിലധികം എഞ്ചിനീയര്‍മാരുടെ പ്രവര്‍ത്തനമാണെന്ന് സ്മിത്ത് വ്യക്​തമാക്കി.

സൈബര്‍ സെക്യൂരിറ്റി ഉത്​പന്നങ്ങളും സേവനങ്ങളും നല്‍കുന്ന ലോകപ്രശസ്ത കമ്പനിയായ FireEye കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ‘ആര്‍ക്കും തകര്‍ക്കാന്‍ പറ്റില്ലെന്ന്​ കരുതിയിരുന്ന തങ്ങളുടെ സുരക്ഷാ വേലി പൊട്ടിച്ച്‌​ റഷ്യന്‍ ബന്ധം സംശയിക്കുന്ന ഹാക്കര്‍മാര്‍ വിലപ്പെട്ട സൈബര്‍ ആയുധങ്ങള്‍ കവര്‍ന്നതായി പറയുന്നുണ്ട്​. സോളാര്‍വിന്‍ഡ്​സിനൊപ്പം ഫയര്‍​െഎയും സെനറ്റിന്​ മുമ്ബില്‍ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. എന്നാല്‍, ഫയര്‍​െഎ സി.ഇ.ഒ കെവിന്‍ മാന്‍ഡ്യ ഏത്​ രാജ്യക്കാരാണ്​ ഹാക്കിങ്ങിന്​ പിന്നിലെന്ന്​ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും റഷ്യന്‍ ഹാക്കര്‍മാരുടെ രീതിയാണ്​ അവര്‍ പിന്തുടര്‍ന്നിരിക്കുന്നതെന്ന്​ അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team