സ്ത്രീകള്‍ക്കായി പുതിയ ഹെല്‍മെറ്റ് ശ്രേണിയുമായി സ്റ്റീല്‍ബേര്‍ഡ്!  

സ്ത്രീകള്‍ക്കായി പുതിയ ഹെല്‍മെറ്റ് ശ്രേണി വിപണിയില്‍ എത്തിക്കാന്‍ സ്റ്റീല്‍ബേര്‍ഡ്. ഈ ഹെല്‍മെറ്റുകള്‍ SBH-26 ബെല്ല എന്ന് അറിയപ്പെടുന്നു. വനിതാ യാത്രക്കാര്‍ക്ക് മാത്രമുള്ള ഈ ഹെല്‍മെറ്റുകള്‍ 2021 ജനുവരി മുതല്‍ ലഭ്യമാകും. ഇറ്റലിയില്‍ രൂപകല്‍പ്പന ചെയ്ത ഇത് ISI, യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും കമ്പനി പറയുന്നു.ഹെല്‍മെറ്റിന്റെ വില 1,149 രൂപ മുതലാകും ആരംഭിക്കുക. റെഡ്, വൈറ്റ്, ബ്ലൂ, പര്‍പ്പിള്‍, പിങ്ക്, മജന്ത മുതലായ കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാകും. ഇത് നിരവധി ഡെക്കലുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 520 mm (XXS), 540 mm (XS), 560 mm (S), 580 mm (M), 600 എംഎം (L) എന്നി വലുപ്പങ്ങളില്‍ ഇത് ലഭിക്കും.എയര്‍ വെന്റുകളില്‍ ഒരു എംബ്രോയിഡറി ഡിസൈന്‍ ഉണ്ടെന്നാണ് സൂചന. എയര്‍ വെന്റുകളുടെ ഡിസൈന്‍ ഒരു ഇലയില്‍ നിന്നോ പുഷ്പത്തില്‍ നിന്നോ പ്രചോദനം ഉള്‍ക്കൊണ്ടാണ് തയ്യാറാക്കിയത്.SB-39 റോക്‌സ് എന്ന ഹെല്‍മെറ്റ് അടുത്തിടെയാണ് സ്റ്റീല്‍ബേര്‍ഡ് പുറത്തിറക്കിയത്. 1,199 രൂപയാണ് ഹെല്‍മെറ്റിന്റെ വിപണിയിലെ വില. ISI മാനദണ്ഡങ്ങളും യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമാണ് സണ്‍ വിസറുള്ള ഫുള്‍-ഫെയ്സ് ഹെല്‍മെറ്റ്. ഹെല്‍മെറ്റ് ഇറ്റലിയില്‍ രൂപകല്‍പ്പന ചെയ്തത് XTECH DESIGN ആണ്. സണ്‍ ഷീല്‍ഡും ലൈറ്റ് വെയ്റ്റ് എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team