സ്ഥിര നിക്ഷേപങ്ങൾക് പലിശ കൂടുതൽ എവിടെയെല്ലാം?  

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ രാജ്യത്തെ മുന്‍നിര ബാങ്കുകളെല്ലാം ഉപഭോക്താക്കള്‍ക്ക് ഹ്രസ്വകാല, ദീര്‍ഘകാല നിക്ഷേപ അവസരങ്ങള്‍ സമര്‍പ്പിക്കുന്നുണ്ട്. തപാല്‍ ഓഫീസുകളിലും ഹ്രസ്വകാല, ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് അവസരമുണ്ട്. ബാങ്കുകള്‍ പോലെതന്നെ തപാല്‍ ഓഫീസും ഓരോ ത്രൈമാസപാദമാണ് നിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കാറ്.

പറഞ്ഞുവരുമ്ബോള്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് (സ്ഥിര നിക്ഷേപം) നിക്ഷേപങ്ങള്‍ക്കാണ് ജനങ്ങള്‍ക്കിടയില്‍ പ്രചാരം. ഭേദപ്പെട്ട പലിശ നിരക്കുതന്നെ ഇതിനുള്ള കാരണം. ഈ അവസരത്തില്‍ എസ്ബിഐ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, തപാല്‍ ഓഫീസ് എന്നിവടങ്ങളില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും പുതിയ പലിശ നിരക്കുകള്‍ ചുവടെ അറിയാം.

എസ്ബിഐ

7 ദിവസം മുതല്‍ 10 വര്‍ഷം വരെ എസ്ബിഐയില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് തുറക്കാം. 2021 ജനുവരി 8 -നാണ് എസ്ബിഐ അവസാനമായി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയത്. നിലവില്‍ 2.9 ശതമാനം മുതല്‍ 5.4 ശതമാനം വരെ പലിശ നിരക്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് എസ്ബിഐ നല്‍കുന്നുണ്ട്. എസ്ബിഐയില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് ചുവടെ കാണാം.

എസ്ബിഐ പലിശ നിരക്കുകള്‍

7 മുതല്‍ 45 ദിവസം വരെ – 2.9 ശതമാനം
46 ദിവസം മുതല്‍ 179 ദിവസം വരെ – 3.9 ശതമാനം
180 ദിവസം മുതല്‍ 210 ദിവസം വരെ – 4.4 ശതമാനം
211 ദിവസം മുതല്‍ 1 വര്‍ഷം വരെ – 4.4 ശതമാനം
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ – 5 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ – 5.1 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ – 5.3 ശതമാനം
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ – 5.4 ശതമാനം
തപാല്‍ ഓഫീസ്

തപാല്‍ ഓഫീസ്

2020 ഏപ്രില്‍ 1 -നാണ് തപാല്‍ വകുപ്പിന് കീഴിലെ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ഏറ്റവും ഒടുവിലായി പുതുക്കിയത്. 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയാണ് തപാല്‍ ഓഫീസ് തുറക്കാവുന്ന ടേം ഡെപ്പോസിറ്റുകള്‍. ബാങ്കുകളിലെ ഫിക്‌സഡ് ഡെപ്പോസിറ്റിന് തുല്യമാണ് തപാല്‍ വകുപ്പിന്റെ ടേം ഡെപ്പോസിറ്റുകള്‍. നിലവില്‍ ടേം ഡെപ്പോസിറ്റുകള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് ചുവടെ കാണാം.

1 വര്‍ഷം – 5.5 ശതമാനം
2 വര്‍ഷം – 5.5 ശതമാനം
3 വര്‍ഷം – 5.5 ശതമാനം
5 വര്‍ഷം – 6.7 ശതമാനം
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

2020 സെപ്തംബര്‍ 15 -നാണ് ഐഡിഎഫ്‌സി ഫസ്റ്റ് ഏറ്റവും ഒടുവില്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയത്. 7 ദിവസം മുതല്‍ 1 വര്‍ഷം വരെയാണ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല നിക്ഷേപങ്ങളുടെ കാലാവധി. 1 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് തുറക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

2.75 ശതമാനം മുതല്‍ 5.75 ശതമാനം വരെയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് നല്‍കുന്ന വാര്‍ഷിക പലിശ നിരക്ക്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് ചുവടെ കാണാം.

ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ പലിശ നിരക്കുകള്‍
7 ദിവസം മുതല്‍ 14 ദിവസം വരെ – 2.75 ശതമാനം
15 ദിവസം മുതല്‍ 29 ദിവസം വരെ – 3 ശതമാനം
30 ദിവസം മുതല്‍ 45 ദിവസം വരെ – 3.50 ശതമാനം
46 ദിവസം മുതല്‍ 90 ദിവസം വരെ – 4 ശതമാനം
91 ദിവസം മുതല്‍ 180 ദിവസം വരെ – 4.50 ശതമാനം
181 ദിവസം മുതല്‍ 1 വര്‍ഷം വരെ – 5.25 ശതമാനം
1 വര്‍ഷം മുതല്‍ 499 ദിവസം വരെ – 5.75 ശതമാനം
500 ദിവസം – 6 ശതമാനം
501 ദിവസം മുതല്‍ 2 വര്‍ഷം വരെ – 5.75 ശതമാനം
2 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ – 5.75 ശതമാനം
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ – 5.75 ശതമാനം

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team