സ്നേഹയാനം പദ്ധതി: അപേക്ഷ ക്ഷണിച്ചു.
ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസെബിലിറ്റി തുടങ്ങിയ രോഗങ്ങൾ ബാധിച്ചവരുടെ അമ്മമാരില്‍ വിധവകളും ഭർത്താവ് ഉപേക്ഷിച്ചവരുമായവര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് ഓട്ടോറിക്ഷ സൗജന്യമായി നൽകുന്ന സ്നേഹയാനം പദ്ധതിയിലേക്ക് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ത്രീ വീലർ ലൈസൻസ് ഉള്ളവരും ആയിരിക്കണം അപേക്ഷകർ. അർഹത തെളിയിക്കുന്ന രേഖകൾ സഹിതം ഓഗസ്റ്റ് 31 നകം ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ അപേക്ഷ നൽകണം .