സ്മാർട്ട്‌ഫോണുകൾക്കും ഇലക്ട്രോണിക്സിനും ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിൽ  

ബിഗ്ബില്ല്യൺ സെയിലിന് പിന്നാലെ പുതിയ ദീപാവലി സെയിൽ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഫ്ലിപ്പ്കാർട്ട്. ആകർഷകമായ ഓഫറുകൾ നൽകുന്ന ഈ സെയിൽ ഒക്ടോബർ 29 മുതൽ നവംബർ 4 വരെയാണ് നടക്കുന്നത്. സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഡിവൈസുകൾ, ആക്‌സസറികൾ, ലാപ്‌ടോപ്പുകൾ എന്നിവയുൾപ്പെടെയുള്ള ഇലക്‌ട്രോണിക്‌സ് ഗാഡ്‌ജെറ്റുകൾക്ക് ആകർഷകമായ ഓഫറുകളാണ് ഈ സെയിലിലൂടെ ലഭിക്കുന്നത്.
ദീപാവലി സെയിൽ സമയത്ത് ഇഎംഐ ഇടപാടുകൾക്കും പേയ്‌മെന്റിനുമായി ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഫ്ലിപ്പ്കാർട്ട് പ്ലസ് മെമ്പർമാർക്ക് ദീപാവലി സെയിൽ ഓഫറുകൾ 29ന് തന്നെ ലഭിക്കും. മുൻ‌നിര ബാൻ‌ഡുകളിൽ‌ നിന്നും ബജാജ് ഫിൻ‌സെർ‌വിൽ‌ നിന്നുമുള്ള കാർ‌ഡുകൾ‌ ഉപയോഗിക്കുന്നവർക്ക് പ്രത്യേക ഓഫറുകളും കമ്പനി നൽകുന്നുണ്ട്. ഈ സെയിലിലൂടെ ലഭിക്കുന്ന ഓഫറുകൾ പരിശോധിക്കാം.

സ്മാർട്ട്‌ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും വില കിഴിവ്

ഫ്ലിപ്പ്കാർട്ട് ദീപാവലി സെയിൽ സമയത്ത് സ്മാർട്ട്‌ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും പ്രത്യേക കിഴിവുകൾ നൽകുന്നുണ്ട്. നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും എക്‌സ്‌ചേഞ്ച് ഓഫറുകളും ഈ സെയിലിലൂടെ ലഭിക്കും. മൊബൈൽ പ്രോട്ടക്ഷൻ പ്ലാനുകളും ഈ സെയിലിലൂടെ ലഭിക്കും.

ഇലക്ട്രോണിക്സ് ആക്സസറികളിൽ 80% വരെ കിഴിവ്

ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിലൂടെ ഇലക്ട്രോണിക്സ് ആക്സസറികൾക്ക് 80% വരെ വിലക്കിഴിവ് ലഭിക്കുമെന്ന് ഫ്ലിപ്പ്കാർട്ട് അറിയിച്ചിട്ടുണ്ട്. ഹോം തിയേറ്ററുകൾ, മൊബൈൽ കവറുകൾ എന്നിവയടക്കമുള്ള ഇലക്ട്രോണിക് ആക്സസറികൾക്ക് ഈ ഓഫറുകൾ ലഭിക്കും. ബാങ്ക് കാർഡ് ഓഫറുകളും ഈ ആക്സസറികൾ വാങ്ങുമ്പോൾ ലഭിക്കും.

ടിവികൾക്കും അപ്ലയൻസിനും 80% വരെ കിഴിവ്

പുതിയ ടിവിയോ ഹോം അപ്ലയൻസുകളോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഫ്ലിപ്പ്കാർട്ട് ദീപാവലി സെയിലിലൂടെ ലഭിക്കുന്നത്. ഇത്തരം ഉപകരണങ്ങൾക്ക് 80% വരെ കിഴിവ് ലഭിക്കും. ഈ വിഭാഗത്തിൽ വരുന്ന പ്രൊഡക്ടുകൾ വാങ്ങുമ്പോൾ 18,000 രൂപ എക്സ്ചേഞ്ച് ഡിസ്കൌണ്ടും നോ-കോസ്റ്റ് ഇഎംഐ പേയ്മെന്റ് ഓപ്ഷനും ലഭ്യമാണ്.

ഫ്ലിപ്പ്കാർട്ട് ബ്രാൻഡ് ഉത്പന്നങ്ങൾക്ക് 80% വരെ കിഴിവ്

എല്ലാ വിഭാഗത്തിലും നിരവധി ഉൽപ്പന്നങ്ങൾ ഫ്ലിപ്കാർട്ടിന്റെ സ്വന്തം ബ്രാൻഡുകളുടെത് തന്നെയായി ലഭ്യമാക്കുന്നുണ്ട്. നവംബർ 4 വരെ നീണ്ടുനിൽക്കുന്ന ബിഗ് ദീപാവലി സെയിൽ സമയത്ത് ഈ ഉൽപ്പന്നങ്ങൾ 80% വരെ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും.

ലാപ്‌ടോപ്പുകൾക്ക് 50% വരെ കിഴിവ്

എല്ലാവരും വീട്ടിലിരുന്ന് ജോലി ചെയ്യുകയും ഓൺലൈൻ ക്ലാസുകൾ അറ്റന്റ് ചെയ്യുകയും ചെയ്യുന്ന അവസരത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ലാപ്‌ടോപ്പുകൾക്ക് ആകർഷകമായ ഓഫറുകളാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിലൂടെ നൽകുന്നത്. 50% വരെ വിലക്കിഴിവിൽ ഈ സെയിലിലൂടെ ലാപ്ടോപ്പുകൾ സ്വന്തമാക്കാൻ സാധിക്കും.

ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കും 80% വരെ കിഴിവ്

ഫ്ലിപ്പ്കാർട്ട് ദീപാവലി സെയിലിലൂടെ പുതിയ ഹെഡ്ഫോണുകളോ സ്പീക്കറുകളോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ നൽകുന്നുണ്ട്. ഈ വിഭാഗത്തിലുള്ള ഉത്പന്നങ്ങൾക്ക് 80 ശതമാനം വരെ വിലക്കിഴിവാണ് കമ്പനി നൽകുന്നത്. പുതിയ ഡിവൈസുകളുടെ വലിയ കളക്ഷനും ഈ വിഭാഗത്തിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team