സ്മാർട്ട്‌ഫോണുകൾ മാത്രമല്ല പോക്കോയുടെ ലാപ്ടോപ്പുകളും ഇനി വിപണിയിലേക്
ചൈനീസ് ടെക്നോളജി ഭീമനായ ഷവോമിയുടെ ഉപബ്രാന്‍ഡായ പോക്കോ സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം ഇനി ലാപ്ടോപ്പ് വിപണിയിലേക്കും കടക്കുന്നു. R15B02W, R14B02W എന്നീ കോഡ് നാമങ്ങളില്‍ എംഐ, പോക്കോ ബ്രാന്‍ഡിങ്ങിലുള്ള 2 ലാപ്ടോപ്പ് മോഡലുകളാണ് ഇന്ത്യയ്ക്കായി തയ്യാറാക്കുന്നതെന്നാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS) വെബ്സൈറ്റ് നല്‍കുന്ന റിപ്പോര്‍ട്ട്.
ഷവോമിയുടെ ലാപ്‌ടോപ്പുകള്‍ റീബ്രാന്‍ഡ് ചെയ്താവും എംഐ ബ്രാന്‍ഡിംഗ് ഉള്ള പോക്കോ ലാപ്ടോപ്പ് ആയി വില്പനക്കെത്തുന്നത് എന്നാണ് സൂചന. പോക്കോ ബ്രാന്‍ഡില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക ഫോണുകളും ഷവോമി മോഡലുകള്‍ റീബ്രാന്‍ഡ് ചെയ്തത് ആണ്. R15B02W കോഡ് നാമമുള്ള ലാപ്ടോപ്പ് ചൈനയില്‍ വില്പനയിലുള്ള ഷവോമി എംഐ നോട്ടുബുക്ക് പ്രോ 15 ആയിരിക്കുമെന്ന് അലിസ്പ്രെസ്സ് റേറ്റിംഗ് പറയുന്നു.
ഇതേ ലാപ്ടോപിന്റെ 14 ഇഞ്ച് സ്ക്രീന്‍ പതിപ്പാകും R14B02W.
നോക്കിയയും അടുത്തിടെ ലാപ്ടോപ്പ് വിപണിയിലെത്തിച്ചിരുന്നു. നോക്കിയയുടെ ആദ്യ ലാപ്ടോപ്പ് പ്യൂര്‍ബുക്ക് X14 ഈ മാസം 14-നാണ് എത്തിയത്. പ്യൂര്‍ബുക്ക് X14-ന് 59,990 രൂപയാണ് വില. മാറ്റ് ബ്ലാക്ക് നിറത്തില്‍ മാത്രമേ പ്യൂര്‍ബുക്ക് X14 വാങ്ങാന്‍ സാധിക്കൂ. ഡോള്‍ബി വിഷനുള്ള 14 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ലാപ്‌ടോപ്പിന്. 86 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതം, 250 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സ്, 178 ഡിഗ്രി വ്യൂ ആംഗിള്‍ എന്നിവ ഈ ഡിസ്‌പ്ലേയുടെ സവിശേഷതകളാണ്.
ഷവോമിയുടെ ലാപ്ടോപ്പ്, എംഐ നോട്ട്ബുക്ക് 14 സീരീസ് ഈ വര്‍ഷം ജൂണിലാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. അടിസ്ഥാന മോഡല്‍ 3 പതിപ്പുകളിലും, ഹൊറൈസണ്‍ എന്ന പ്രീമിയം മോഡല്‍ 2 പതിപ്പുകളിലും ലഭ്യമാണ്. എംഐ നോട്ട്ബുക്ക് 14 സീരീസിന്‍്റെ വില 41,999 രൂപ മുതലും ഹൊറൈസണ്‍ എഡിഷന്റെ വില 54,999 രൂപ മുതലുമാണ് ആരംഭിക്കുന്നത്.