സ്റ്റാർട്ടപ്പുകൾക്ക് ഇനി മുതൽ കെ എ ഫ് സി വായ്പ
കേരളത്തിലെ സ്റ്റാർട്ടപ് കമ്പനികൾക്ക് 2% പലിശ സബ്സിഡിയോടെ കെഎഫ്സി 10 കോടിവരെ വായ്പ നൽകുന്നു. അതേ സമയം കേരള സ്റ്റാർട്ടപ് മിഷനിൽ റജിസ്റ്റർ ചെയ്തതും സംസ്ഥാനത്തിനകത്തു പ്രവർത്തിക്കുന്നതുമായ കമ്പനികൾക്കാണു വായ്പ ലഭിക്കുക. മാത്രവുമല്ല സംസ്ഥാന സർക്കാരോ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനമോ പ്രമുഖ സ്വകാര്യ കമ്പനിയോ ഇവരുടെ സേവനമോ ഉൽപന്നമോ വാങ്ങാൻ കരാർ നൽകിയിരിക്കണമെന്ന നിബന്ധനയുമുണ്ട് . ഓർഡറിന്റെ 90% വരെയുള്ള തുക അല്ലെങ്കിൽ പരമാവധി 10 കോടി നൽകും. ഇതിനായി 25 കോടിയുടെ സ്റ്റാർട്ടപ് ഗാരന്റി ഫണ്ടും ഏർപ്പെടുത്തുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. ഗാരന്റി കമ്മിഷൻ കെഎഫ്സി നൽകും.