സ്റ്റാർട്ടപ്പ് സംരംഭ വികസനത്തിന് ടെക്നോപാർക്കിൽ ‘എയ്സ്’  

*ആയിരത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും
*നവംബർ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്തെ വളർച്ചാ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്ക് സുസ്ഥിര സംരംഭങ്ങളായി വികസിക്കുന്നതിന് സമഗ്ര പിന്തുണയേകാൻ ടെക്നോപാർക്കിൽ ആക്സിലറേറ്റർ ഫോർ ഇലക്ട്രോണിക്സ് ടെക്നോളജീസ് (എയ്സ്) വരുന്നു.
കേരള സ്റ്റാർട്ടപ്പ് മിഷനും സി-ഡാക്കും സംയുക്തമായാണ് എയ്സ് സ്ഥാപിച്ചത്. സ്റ്റാർട്ടപ്പുകൾക്കാവശ്യമായ ഭൗതിക-ബൗദ്ധിക അടിസ്ഥാന സൗകര്യങ്ങൾ ആക്സലറേറ്ററിൽ ലഭിക്കും. നിശ്ചിത കാലയളവിൽ സി-ഡാക്കിന്റെ മാർഗനിർദ്ദേശവും ലഭ്യമാകും.
50000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ആക്സലറേറ്റർ സൗകര്യത്തിലൂടെ ആയിരത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. നിലവിൽ ഇരുപതോളം സ്റ്റാർട്ടപ്പുകൾക്ക് സ്ഥലം അനുവദിച്ചു. കൊച്ചിയിലെ സ്റ്റാർട്ടപ്പ് മിഷൻ ഇൻകുബേറ്ററുമായി സഹകരിച്ചാവും എയ്സ് പ്രവർത്തിക്കുക. അത്യാധുനിക ഇലക്ട്രോണിക്സ് സംവിധാനങ്ങളുടേയും ഉപകരണങ്ങളുടേയും സേവനങ്ങളുടേയും ഗവേഷണത്തിനും വികസനത്തിനുമുള്ള സോഫ്റ്റ്വെയർ അടിസ്ഥാന സൗകര്യങ്ങൾക്കും ആക്സിലറേറ്റർ സഹായകമാകും. രാജ്യത്തെ ഇലക്ട്രോണിക്സ് ടെക്നോളജി മേഖലയിൽ പ്രമുഖ ആക്സിലറേറ്ററായി വളരുകയാണ് എയ്സിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team