സ്വന്തമായി ബിസിനസ് തുടങ്ങാൻ പ്ലാനുണ്ടോ? സ്റ്റാർട്ടപ്പിനെ പിന്തുണയ്ക്കുന്ന കേന്ദ്രസർക്കാർ പദ്ധതികൾ  

ഇന്നത്തെക്കാലത്ത് ഒരു ബിസിനസ് തുടങ്ങിയാലോ എന്ന് ചിന്തിക്കാത്തവർ കുറവായിരിക്കും. ചെറുതും വലുതുമായ നിരവധി സംരഭകർ രാജ്യത്തുണ്ട്. ബിസിനസ് തുടങ്ങാനായി പുറപ്പെടുമ്പോൾ ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഭാഗ്യകരമെന്ന് പറയട്ടെ നവസംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും, പിന്തുണയ്ക്കുന്നതിനുമായുള്ള അന്തരീക്ഷം ഇന്ന് രാജ്യത്തുണ്ട്. അതുകൊണ്ടുതന്നെ ലോകത്ത്‌ ഇന്ത്യ ഇപ്പോൾ അറിയപ്പെടുന്ന ഒരു ‘സ്റ്റാർട്ടപ്പ് ഹബ്’ കൂടിയാണ്.

ആഗോളതലത്തിൽ മൂന്നാം സ്ഥാനം നേടിക്കൊണ്ട്, സ്റ്റാർട്ടപ്പുകളുടെ ഒരു പ്രമുഖ കേന്ദ്രമായി ഇന്ത്യയെ അംഗീകരിക്കുന്നുമുണ്ട്. രാജ്യത്ത് 90,000 സ്റ്റാർട്ടപ്പുകളും, കൂടാതെ 30 ബില്യൺ ഡോളർ മൂല്യമുള്ള 107 സ്വകാര്യ കമ്പനികളും (യൂണികോൺസ്) ഉണ്ടെന്നതും ശ്രദ്ധേയമാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ, സ്റ്റാർട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവിന് മുൻകൈയെടുത്തതോടെ വളർന്നുവരുന്ന സംരംഭകർക്ക് സഹായവും അവസരങ്ങളും വാഗ്ദാനം ചെയ്തുവരുന്നു.

എന്നാൽ പലർക്കും സർക്കാരിന്റെ ഇത്തരം സ്കീമുകളെക്കുറിച്ചും, സഹായപദ്ധതികളെക്കുറിച്ചും അറിയില്ലെന്നതാണ് വാസ്തവം. എന്തായാലും സ്വന്തമായി ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും സ്റ്റാർട്ടപ്പിനെ പിന്തുണയ്ക്കാനായുള്ള കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ചും അറിഞ്ഞിരിക്കണം. രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്കും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) വിവിധ തരത്തിലുള്ള പിന്തുണയും പ്രോത്സാഹനവും നൽകുന്നതിനായുള്ള സർക്കാർ സ്കീമുകളെക്കുറിച്ചും , സഹായങ്ങളെക്കുറിച്ചും വിശദമായി അറിയാം.ചരക്കുകളുടെയും സേവനങ്ങളുടെയും വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും, വ്യവസായങ്ങൾക്കിടയിൽ സഹകരണ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന സ്കീം ആണിത്.

രണ്ട് വർഷത്തിൽ താഴെ ദൈർഘ്യമുള്ള ഒരു പ്രോജക്ടിന് 2 കോടി രൂപ വരെ സർക്കാർ ഗ്രാന്റുകളായി വാഗ്ദാനം ചെയ്യുന്നു. 2- ക്ഷീര സംരംഭകത്വ വികസന പദ്ധതി (ഡിഇഡിഎസ്)- മൃഗസംരക്ഷണം, ഫിഷറീസ്, ക്ഷീരവികസന വകുപ്പ്പാലുൽപ്പാദനം വർദ്ധിപ്പിക്കൽ, സംഭരണം, സംസ്കരണം, ഗതാഗതം, വിപണനം എന്നിവ ഈ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ഈ സ്കീമിന് കീഴിൽ, പൊതുവിഭാഗത്തിന് കീഴിലുള്ള ഉദ്യോഗാർത്ഥികൾക്ക് മൊത്തം പ്രോജക്ട് ചെലവിന്റെ 25% വും, എസ് സി , എസ്-ടി, വിഭാഗത്തിന് കീഴിലുള്ള കർഷകർക്ക് 33.33% എന്നിങ്ങനെ പ്രോജക്ടുകൾക്ക് സർക്കാർ ബാക്ക്-എൻഡ് മൂലധനം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team