സ്വര്‍ണവും നിറംമങ്ങുന്നു; തെരഞ്ഞെടുപ്പ് ഫലമോ കാരണം, ഇപ്പോള്‍ ബുക്ക് ചെയ്യാം
ആഗോള വിപണിയില്‍ സ്വര്‍ണവില ഉയരുമ്പോഴും പ്രാദേശിക വിപണിയില്‍ വില കുറയുന്നു. സംസ്ഥാനത്ത് പവന് 160 രൂപ കുറഞ്ഞ് 53,280 രൂപയിലാണ് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,660 രൂപയിലാണ് വ്യാപാരം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനമായിരുന്ന ഇന്നലെ പവന് 53,440 രൂപയും, ഗ്രാമിന് 6,680 രൂപയുമായിരുന്നു വില. ഇതു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായിരുന്നു
53,200 രൂപയിലാണ് സ്വര്‍ണം മാസം തുടങ്ങിയത്. മൂന്നാം തീയതി മാസത്തെ താഴ്ന്ന നിലവാരമായ 52,880 രൂപ രേഖപ്പെടുത്തി. ഇന്നലെ വീണ്ടും ഉയര്‍ന്ന നിലവാരത്തിലേയ്ക്കു നീങ്ങുകയായിരുന്നു. എക്സിറ്റ് പോളുകളില്‍ നിന്നും വ്യത്യസ്തമായ തെരഞ്ഞെടുപ്പു ഫലം ഇന്നലെ ഇന്ത്യന്‍ ഓഹരി വിപണികളെ രക്തക്കളമാക്കിയിരുന്നു.
അതേസമയം ആഗോള വിപണിയില്‍ സ്വര്‍ണവില ഉയരുകയാണ്. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണവിലയില്‍ 0.35 ശതമാനം വര്‍ധന രേഖപ്പെടുത്തി. സ്വര്‍ണം ഔണ്‍സിന് 2,337.57 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 30 ദിവസത്തിനിടെ ആഗോള സ്വര്‍ണവിലയില്‍ 0.60% (13.83 ഡോളര്‍) വര്‍ധനയുണ്ടായി. ആറു മാസത്തെ സ്വര്‍ണവിലക്കയറ്റം 14.90% (301.98 ഡോളര്‍) ആണ്.
ഓഹരി വിപണികളിലെ ചാഞ്ചാട്ടം സ്വര്‍ണവിലയെ പ്രതികൂലമയി ബാധിക്കുന്ന ഒന്നാണ്. സാധാരണ ഗതിയില്‍ സ്വര്‍ണവും, ഓഹരി വിപണികളും വിപരീത ദിശയില്‍ സഞ്ചരിക്കുന്നവയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകാണ് ഇരുവരും ഒരേ ദിശയില്‍ സഞ്ചരിക്കുന്നു. അതായത് ഓഹരി വിപണി ഉയരുമ്പോള്‍ സ്വര്‍ണവും മുന്നേറ്റം തുടരുന്നു.
വിദഗ്ധരെ സംബന്ധിച്ച് ഈ പ്രതിഭാസം വരാനിരിക്കുന്ന എന്തോ വലിയ വിപത്താണ്. രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് സ്വര്‍ണത്തെ മുകളിലേയ്ക്കു നയിക്കുന്നത്. ആഗോള സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ ഡോളറില്‍ ആയതിനാല്‍ തന്നെ ചെറിയ മാറ്റങ്ങള്‍ പോലും പ്രാദേശിക വിപണികളില്‍ വലിയ ചലനങ്ങള്‍ക്കു വഴിവയ്ക്കും. ഡോളര്‍- രൂപ വിനിമയ നിരക്കും ഇവിടെ പ്രധാനമാണ്.
യുഎസ ഡേളാര്‍ ഉയര്‍ന്നിരുന്നിട്ടും സ്വര്‍ണം കുതിക്കുന്നതും മറ്റൊരു ശ്രദ്ധിക്കേണ്ട കാര്യമാണ്. ഫെഡ് നിരക്കുകള്‍ ഉയര്‍ന്നിരിക്കുന്നത് പലിശ വാഗ്ദാനം ചെയ്യുന്ന നി േക്ഷപങ്ങളെ അതുല്യമാക്കുന്നു. എന്നാല്‍ യാതൊരു പലിശയും വാഗ്ദാനം ചെയ്യാത്ത സ്വര്‍ണം കുതിക്കുന്നതും വിദഗ്ധരെ കുഴയ്ക്കുന്നു. അതേസമയം സ്വര്‍ണത്തിനു മികച്ച ഭാവിയുണ്ടെന്ന കാര്യത്തില്‍ വിദഗ്ധര്‍ ഒറ്റക്കെട്ടാണ്.