സ്വര്‍ണ ഏറ്റവും കുറഞ്ഞ നിരക്കിൽ
സംസ്ഥാനത്ത് ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണ വില. ഒരു പവന് 37,480 രൂപയാണ് വില.ആഗസ്റ്റിലെ റെക്കോര്‍ഡ് കുതിപ്പിൽ നിന്ന് രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുറയുന്നു.
കൊച്ചി: സംസ്ഥാനത്ത് ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ സ്വര്‍ണ വ്യാപാരം . പവന് 37,480 രൂപയും ഗ്രാമിന് 4,685 രൂപയുമാണ് വില . സെപ്റ്റംബര്‍ രണ്ടു മുതൽ ഇതേ നിരക്കിലാണ് സ്വര്‍ണ വില.ഒരു മാസം കൊണ്ട് കുറഞ്ഞത് പവന് 2,680 രൂപയോളം ആണ്. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുറഞ്ഞു. ഔൺസിന് 1937.55 ഡോളറിലാണ് വ്യാപാരം.
പ്രതിസന്ധിഘട്ടത്തിൽ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതാണ് വില ഇടിവിലേയ്ക്ക് നയിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുന്നതിനാൽ ദീര്‍ഘകാലാടിസ്ഥാനത്തിൽ വില ഉയരും എന്നു തന്നെയാണ് വിദഗ്ധരുടെ നിരീക്ഷണം.
ആഗസ്റ്റ് 29 മുതൽ 30, 31 തിയതികളിൽ സ്വര്‍ണ വില ഇടിഞ്ഞിരുന്നു. പവന് 37,600 രൂപയായി ആണ് വില കുറഞ്ഞത്. ഇതാണ് ആഗസ്റ്റിലെ ഏറ്റവും കുറഞ്ഞ വില.ഒരു പവൻ സ്വര്‍ണത്തിന് ആഗസ്റ്റ് ഏഴു മുതൽ 42,000 രൂപയും ഒരു ഗ്രാമിന് 5,250 രൂപയുമായിരുന്നു വില. സര്‍വ്വകാല റെക്കോര്‍ഡ് ആയിരുന്നു ഇത് . രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയിലെ റെക്കോര്‍ഡ് വര്‍ധനയാണ് സ്വര്‍ണ വില ആഗസ്റ്റ് 7 ന്കുത്തനെ ഉയര്‍ത്തിയത്.
പവൻ (രൂപ) ഗ്രാം (രൂപ) ഔൺസ് (ഡോളർ)
37,480 4,685 1,937.55യിൽ വര്‍ധന
ദിവസം പവൻ (രൂപ) ഗ്രാം (രൂപ) ഔൺസ് (ഡോളർ)
വ്യാഴാഴ്ച 37,480 4,685 1946.29
ബുധനാഴ്ച 37,480 4685 1963.67
വെള്ളി വില
വെള്ളി വിലയിൽ വര്‍ധ . 1 ഗ്രാം വെള്ളിയ്ക്ക് 67 രൂപയാണ് വില. എട്ടുഗ്രാമിന് 536.40 രൂപയും, കിലോഗ്രാമിന് 67,000 രൂപയുമാണ് വില. ഇന്നലെ കിലോഗ്രാമിന് 65,600 രൂപയായിരുന്നു വില.
കമന്റ് ചെയ്യൂ