സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് എം.എ.എം.ഒ. കോളേജ് എൻ.എസ്.എസ് യൂണിറ്റുകൾ
മുക്കം: രാഷ്ട്രത്തിൻ്റെ 77ാം സ്വാതന്ത്ര്യ ദിനം മാമോക്കിലെ രണ്ട് എൻ. എസ്.എസ്. യൂണിറ്റുകളും ചേർന്ന് ആചരിച്ചു. രാവിലെ മുഖ്യാതിഥി അസോസിയേറ്റ് എൻ. സി. സി. ഓഫീസർ ലെഫ്റ്റനന്റ് ഡോക്ടർ പി.പി. അബ്ദുൽ റസാഖ് ത്രിവർണ പതാക ഉയർത്തി ചടങ്ങിന് ആരംഭം കുറിച്ചു. നാഷണൽ സല്യൂട്ടിനു ശേഷം ദേശീയ ഗാനം, ദേശ ഭക്തി ഗാനങ്ങൾ, സത്യ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ മുഖ്യാതിഥി ലെഫ്. ഡോ. പി.പി. അബ്ദുൽ റസാഖ് മുഖ്യ പ്രഭാഷണം നടത്തി. ഓരോ സ്വാതന്ത്ര്യ ദിനങ്ങൾ കടന്നു പോവുമ്പോഴും ആഘോഷങ്ങളോടൊപ്പം സ്വതന്ത്ര ഇന്ത്യയെ കൺതുറന്നു കാണണമെന്നും ഗ്രാമങ്ങളിലൂടെ യാത്ര ചെയ്തു ഇന്ത്യയുടെ ആത്മാവ് തൊട്ടറിയണമെന്നും അത് വഴി യഥാർത്ഥ ഇന്ത്യയെ തിരിച്ചറിയണമെന്നും ഉദ്ഘാദന പ്രസംഗത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.
മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അവാർഡ് ലഭിച്ച എസ്. ഐ. സലീം മുട്ടാത്തിനെ ചടങ്ങിൽ ആദരിച്ചു. മുഖ്യാതിഥിയിൽ നിന്നും അദ്ദേഹം മോമെന്റം ഏറ്റുവാങ്ങി. സ്വതന്ത്ര്യ ഇന്ത്യ കെട്ടിപ്പടുത്ത കഥകൾക്കപ്പുറം ഇന്നിന്റെ യൗവനത്തെയും സമൂഹത്തെയും മറ്റുള്ളവരുടെ വ്യക്തിത്വത്തിനിപ്പുറം തീരേണ്ട നമ്മുടെ സ്വാതന്ത്ര്യത്തേക്കുറിച്ചും മറ്റുള്ളവരുടെ സ്വാതന്ത്ര്യങ്ങളെയും നമ്മൾ മാനിക്കേണ്ടത്തിനെയും കുട്ടികളിൽ കണ്ടു വരുന്ന ഡ്രഗ്സ് പോലോത്ത പ്രവണതകളെയും പോക്സോ വകുപ്പ് സമൂഹം വേണ്ട രീതിയിൽ ഉള്ള ഗൗരവം നൽകാത്തിലേക്കുമെല്ലാം എൻ എസ് എസ് ന്റെ ആദരവ് ഏറ്റു വാങ്ങിക്കൊണ്ട് എസ്. ഐ. സലീം മുട്ടാത്ത് സംസാരിച്ചു
. ചടങ്ങിൽ അധ്യക്ഷം വഹിച്ച കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ഷുക്കൂർ മുഖ്യാതിഥി ലെഫ്. ഡോ. അബ്ദുൽ റസാഖിന് എൻ. എസ്. എസ്. ന്റെ സ്നേഹോപഹാരം നൽകി. മാമോക് എൻ. എസ്. എസ്. ന്റെ ഓരോ മാസത്തിലെ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന വോളന്റീയർസിനുള്ള മന്ത്‌ലി എക്‌സെല്ലെൻസി അവാർഡ് വോളന്റീർമാരായ മീഡിയ വിങ്ങിലെ സാബിത്, സെക്രട്ടറി ഇത്തു ഇന്ഷ, ജോയിന്റ് സെക്രട്ടറി സഫ്വാൻ എന്നിവർ മുഖ്യാതിഥിയിൽ നിന്നും സ്വീകരിച്ചു.

പ്രോഗ്രാം ഓഫീസർ അമൃത പി. സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ഡോ. റിയാസ് കെ സ്വാഗതവും എൻ. എസ്. എസ്. സെക്രട്ടറി മുഹമ്മദ് ഷിയാസ് നന്ദിയും പറഞ്ഞു. പരിപാടികൾ സെക്രട്ടറിമാരായ അനുശ്രീ, അജ്മൽ, മുഹമ്മദ് ഷിയാസ്, ഇത്തു ഇന്ഷ, ട്രഷറർ മർഷൂദ്, പ്രോഗ്രാം കോർഡിനേറ്റർമാരായ അജസ് സതീഷ്, ഹിന എന്നിവർ നേതൃത്വം നൽകി, മീഡിയ വിംഗ് സിനാൻ, മുഹ്മിന എന്നിവർ നേതൃത്വം നൽകി.
