സ്വാതന്ത്ര്യ ദിനത്തില്‍ സര്‍പ്രൈസ് ഒരുക്കി ഒല.
വാഹനപ്രേമികള്‍ക്ക് സ്വാതന്ത്ര്യ ദിനത്തില്‍ സര്‍പ്രൈസ് ഒരുക്കി ഒല. തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഇലക്‌ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ഇറക്കി. എസ് വണ്‍, എസ് വണ്‍ പ്രോ എന്നീ രണ്ട് മോഡലുകളാണ് ഒല ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. രണ്ട് മോഡലുകള്‍ക്കും യഥാക്രമം 99,999, 1,29,99 എന്നിങ്ങനെയാണ് വില. എസ് വണ്‍ അഞ്ച് നിറങ്ങളില്‍ ലഭ്യമാകുമ്ബോള്‍ എസ് വണ്‍ പ്രോ പത്ത് നിറങ്ങളില്‍ വിപണിയില്‍ ലഭ്യമാകും.നാലര മണിക്കൂര്‍ സമയമാണ് എസ് വണ്ണിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ വേണ്ട സമയം. എസ് വണ്‍ പ്രോയ്ക്ക് ഇത് ആറര മണിക്കൂര്‍ വേണം. ജൂലായ് ആവസാനത്തോടെയാണ് ഒല ഇലക്‌ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് പ്രവേശിച്ചത്.വലിയ സ്വീകാര്യതയാണ് കമ്ബനിക്ക് ലഭിച്ചത്. എസ് 1 പ്രോ വേരിയന്റ് 181 കിലോമീറ്റര്‍ മൈലേജാണ് കമ്ബനി ഒറ്റചാര്‍ജില്‍ വാഗ്ദാനം ചെയ്യുന്നത്., 3 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും, 115 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് മറ്റ് പ്രത്യേകത.സ്‌കൂട്ടറില്‍ 18 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 50 ശതമാനം ബാറ്ററി ചാര്‍ജാകുമെന്നും അതില്‍ 75 കിലോ മീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കാനാവുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തുന്നതിന്റെ ഭാഗമായി 400 നഗരങ്ങളില്‍ ഒരു ലക്ഷത്തോളം ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനും കമ്ബനിക്ക് പദ്ധതിയുണ്ട്.സ്‌കൂട്ടര്‍ ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന സ്റ്റോറേജ് സ്‌പേസ് നല്‍കാനും ഒലയ്ക്ക് കഴിയുന്നുണ്ട്. 36 ലിറ്ററാണ് ഈ സ്‌കൂട്ടറിന്റെ ബൂട്ട് സ്‌പേസ്. ടൂബുലാര്‍ സ്റ്റീല്‍ ഫ്രെയില്‍ ഒരുക്കിയ ഈ സ്‌കൂട്ടറിന് 12 ഇഞ്ച് അലോയ് വീലുകളാണ് നല്‍കിയിട്ടുള്ളത്. കോംബി ബ്രേക്ക് സംവിധാനത്തിനൊപ്പം മുന്നില്‍ 220 എം.എം. ഡിസ്‌കും പിന്നില്‍ 180 എം.എം. ഡിസ്‌കും ഉള്‍പ്പെടുന്നു.വൈദ്യുത സ്‌കൂട്ടര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ഒല തമിഴ്‌നാട്ടില്‍ 2400 കോടി രൂപ ചെലവിട്ട് നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുമെന്ന് കമ്ബനി അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സ്‌കൂട്ടര്‍ നിര്‍മ്മാണ ശാലയായിരിക്കും ഇതെന്ന് കമ്ബനി അവകാശപ്പെട്ടിരുന്നു. കമ്ബനി പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്ബോള്‍ പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.