സ്വാതന്ത്ര്യ ദിനത്തിൽ ഉപഭോക്താക്കള്‍ക്ക് എസ്ബിഐ കിഴിവുകള്‍ പ്രഖ്യാപിച്ചു!  

ന്യുഡല്‍ഹി: ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് എസ്ബിഐ കിഴിവുകള്‍ പ്രഖ്യാപിച്ചു.75-ാംവാര്‍ഷികം പ്രമാണിച്ച്‌ സ്ഥിര നിക്ഷപത്തിന് അധിക പലിശയും ബാങ്ക് വാഗ്ദാനംചെയ്തിട്ടുണ്ട്. 75 ദിവസം, 75 ആഴ്ച, 75 മാസം എന്നീ കാലയളവിലുള്ള നിക്ഷേപങ്ങള്‍ക്ക് നിലവിലുള്ള പലിശയേക്കാല്‍ 15 ബേസിസ് പോയന്റ് അധികംലഭിക്കും. ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 14വരെയുള്ള കാലയളവില്‍ നിക്ഷേപം നടത്തിയാലാണ് അധിക പലിശ ലഭിക്കുക.സ്വര്‍ണപ്പണയ വായ്പയുടെ പലിശയില്‍ 0.75ശതമാനം കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. യോനോ ആപ്പുവഴി ഗോള്‍ഡ് ലോണിന് അപേക്ഷിച്ചാല്‍ പ്രൊസസിങ് ഫീസ് ഒഴിവാക്കിനല്‍കും.7.5ശതമാനംമുതലാണ് പലിശ ഈടാക്കുന്നത്.ഭവന-വാഹന വായ്പകള്‍ക്ക് പ്രൊസസിങ് ഫീസ് ഒഴിവാക്കി. വാഹനവിലയുടെ 90ശതമാനംവരെ വായ്പ അനുവദിക്കും. യോനോ ആപ്പ് വഴി കാര്‍ ലോണിന് അപേക്ഷിച്ചാല്‍ പലിശ നിരക്കില്‍ കാല്‍ശതമാനം കിഴിവ് നല്‍കും. 7.5ശതമാനംമുതലാണ് വാഹനവായ്പക്ക് പലിശ ഈടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team