സ്വർണ്ണവില കുത്തനെ ഉയരുന്നു ;പവന് 36960 രൂപ
സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുത്തനെ ഉയരുന്നു, പവന് 320 രൂപ വര്‍ധിച്ച് 36,960 രൂപയായി. ഗ്രാമിനാകട്ടെ 40 രൂപ വര്‍ധിച്ച് 4620 രൂപയുമായി. ആഗോള വിപണിയിലെ വിലവര്‍ധനവാണ് രാജ്യത്തും വിലകൂടാനിടയാക്കിയത്.
കൂടാതെ അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില 1,852.01 ഡോളര്‍ നിലവാരത്തിലാണ്. കഴിഞ്ഞ വ്യാപരദിനത്തില്‍ 1.4ശതമാനമാണ് വില കൂടിയത്.
എന്നാല്‍ കോമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 49,571 രൂപയാണ് വില. ഡോളര്‍ സൂചികയിലെ തളര്‍ച്ചയാണ് സ്വര്‍ണം സുവര്‍ണ്ണ അവസരമാക്കിയത്