സ്വർണ ഇറക്കുമതി കുറഞ്ഞു!
കൊച്ചി: മഹാമാരിക്കാലത്തെ വിലക്കുതിപ്പും ഡിമാന്‍ഡ് ഇല്ലായ്മയും മൂലം ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതി കുത്തനെ താഴ്‌ന്നു. നടപ്പുവര്‍ഷം ഏപ്രില്‍-നവംബറില്‍ 1,230 കോടി ഡോളറിന്റേതാണ് ഇറക്കുമതി. 2019-20ലെ സമാനകാലത്ത് 2,060 കോടി ഡോളറിന്റെ സ്വര്‍ണം ഇന്ത്യ വാങ്ങിയിരുന്നു; ഇക്കുറി ഇടിവ് 40 ശതമാനം.ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയില്‍ വലിയ പങ്കുവഹിക്കുന്ന വിഭാഗമാണ് സ്വര്‍ണം ഇറക്കുമതി. വിദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരമാണിത്. കറന്റ് അക്കൗണ്ട് കമ്മി കുറയുന്നത് ഇന്ത്യയ്ക്ക് നേട്ടമാണ്. എന്നാല്‍, കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവും വിലക്കുറവും മൂലം നവംബറില്‍ ഇറക്കുമതി മെച്ചപ്പെട്ടിട്ടുണ്ട്. 2.65 ശതമാനവും വളര്‍ച്ചയുമായി 300 കോടി ഡോളറിന്റെ ഇറക്കുമതി കഴിഞ്ഞമാസം നടന്നു.