സ്നാപ്ഡ്രാഗൺ 870 SoC പ്രോസസ്സറുമായി മോട്ടോറോള എഡ്ജ് എസ് സ്മാർട്ട്ഫോൺ ജനുവരി 26 ന് അവതരിപ്പിക്കും
മോട്ടറോളയുടെ പുതിയ സ്മാര്‍ട്ഫോണ്‍ മോട്ടറോള എഡ്ജ് എസ് (Motorola Edge S) ചൈനയില്‍ ജനുവരി 26 ന് പ്രഖ്യപിക്കുമെന്ന് കമ്ബനി വെളിപ്പെടുത്തി. മുമ്ബ്, മോട്ടറോളയില്‍ നിന്ന് വരാനിരിക്കുന്ന ഈ ഫ്രന്റ്ലൈന്‍ ഡിവൈസിന് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗണ്‍ 8 എക്സ് സീരീസ് ചിപ്സെറ്റ് ആയിരിക്കുമെന്ന് കമ്ബനി ഔദ്യോഗികമായി സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഇത് കൃത്യമായ ചിപ്സെറ്റിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍, ഈ ഹാന്‍ഡ്സെറ്റിന്റെ ലോഞ്ച് തീയതി സ്ഥിരീകരിക്കുന്നതിനായി കമ്ബനി ഒരു പോസ്റ്റര്‍ പങ്കിട്ടു. പുതുതായി പ്രഖ്യാപിച്ച സ്നാപ്ഡ്രാഗണ്‍ 870 SoC പ്രോസസര്‍ ഇതില്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
മോട്ടറോള എഡ്ജ് എസ്
3.2GHz ക്ലോക്ക് സ്പീഡുള്ള 7nm ചിപ്സെറ്റായ സ്നാപ്ഡ്രാഗണ്‍ 870 ചിപ്സെറ്റ് പ്രവര്‍ത്തിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണാണ് വരാനിരിക്കുന്ന മോട്ടോ എഡ്ജ് എസ്. 6.7 ഇഞ്ച് ഡിസ്പ്ലേ, എഫ്എച്ച്ഡി + റെസല്യൂഷന്‍, 105 ഹെര്‍ട്സ് റീഫ്രഷ് റേറ്റ് എന്നിവ മോട്ടറോള എഡ്ജ് എസ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുന്‍ ക്യാമറ സ്ഥാപിക്കാന്‍ ഡ്യുവല്‍ പഞ്ച് ഹോള്‍ കട്ട്ഔട്ട് ഉണ്ടാകും. ഈ സ്മാര്‍ട്ഫോണ്‍ 8 ജിബി അല്ലെങ്കില്‍ 12 ജിബി റാമുമായി ജോടിയാക്കാനും ഒന്നിലധികം സ്റ്റോറേജ് ഓപ്ഷനുകളില്‍ വരാനും സാധ്യതയുണ്ട്.
സ്നാപ്ഡ്രാഗണ്‍ 870 SoC പ്രോസസര്‍
5000 mAh ബാറ്ററിയുമായി ഈ പുതിയ സ്മാര്‍ട്ഫോണ്‍ വരുമെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍, ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയെക്കുറിച്ച് ഒരു വ്യക്തതയുമില്ല. ആന്‍ഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്സിനെ അടിസ്ഥാനമാക്കി ഈ ഡിവൈസ് ZUI പ്രവര്‍ത്തിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. 64 എംപി പ്രധാന ക്യാമറയും 16 എംപി അള്‍ട്രാവൈഡ് ആംഗിള്‍ ക്യാമറയും ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറ മൊഡ്യൂള്‍ ഇതില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. മുന്‍വശത്ത് 16 എംപി മെയിന്‍ സെന്‍സറും 8 എംപി അള്‍ട്രാവൈഡ് ആംഗിള്‍ ലെന്‍സും സെല്‍ഫികള്‍ക്കും വീഡിയോകള്‍ക്കുമായി നല്കിയിരിക്കുന്നു.
മോട്ടറോള എഡ്ജ് എസ് സ്മാര്‍ട്ഫോണ്‍ ജനുവരി 26 ന് അവതരിപ്പിക്കും
ഹാന്‍ഡ്സെറ്റിന്റെ ഒരു വശത്ത് നല്‍കിയിരിക്കുന്ന ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ലഭിച്ച റിപ്പോര്‍ട്ടില്‍ കാണിക്കുന്നു. ഇപ്പോള്‍, വരാനിരിക്കുന്ന ഈ സ്മാര്‍ട്ട്ഫോണിനെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. കമ്പനി നിന്ന് കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.