സൗദിയില്‍ നിന്ന് ഒരു ഡോസ്​ വാക്സിനെടുത്ത് നാട്ടില്‍ ലീവിന് പോയവര്‍ തിരിച്ച്‌ വരുമ്ബോള്‍ ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമെന്ന് സൗദി എയര്‍ലൈന്‍സ്.  

ജിദ്ദ: സൗദിയില്‍ നിന്ന് ഒരു ഡോസ്​ വാക്സിനെടുത്ത് നാട്ടില്‍ ലീവിന് പോയവര്‍ തിരിച്ച്‌ വരുമ്ബോള്‍ ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമെന്ന് സൗദി എയര്‍ലൈന്‍സ്.ചിലരുടെ അന്വേഷണങ്ങള്‍ക്ക് തവക്കല്‍നാ ആപ്ലിക്കേഷനും സമാന രീതിയില്‍ കഴിഞ്ഞ ദിവസം ഇതേ മറുപടി നല്‍കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ സിവില്‍ ഏവിയേഷന്‍ അതോറ്റിയുടെ അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.

സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി സെപ്​തംബറില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഒരു ഡോസ് സ്വീകരിച്ച്‌ ‘തവക്കല്‍നാ’ ആപ്പില്‍ ഇമ്യൂണ്‍ സ്​റ്റാറ്റസ്​ നേടിയവര്‍ക്ക്​ സൗദിയിലേക്ക് തിരികെ പ്രവേശിക്കാം. ഇവര്‍ക്ക് സൗദിയില്‍ ക്വാറന്‍റീന്‍ ആവശ്യമില്ല. സൗദി യാത്രാനിരോധനം ഏര്‍പ്പെടുത്താത്ത മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയാല്‍ മതി. ഇതേ രീതിയില്‍ സൗദിയിലേക്ക് പ്രവാസികളെത്തിയിട്ടുണ്ട്. എന്നാല്‍ സൗദി എയര്‍ലൈന്‍സ് പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം ഒരു ഡോസ് വാക്സിന്‍ മാത്രം സ്വീകരിച്ച്‌ ഇമ്യൂണായവര്‍ക്കും രാജ്യത്ത്​ പ്രവേശിച്ചാല്‍ ക്വാറന്‍റീന്‍ വേണം. തവക്കല്‍നാ ആപ്ലിക്കേഷന്‍ അധികൃതരോട്​ അന്വേഷിച്ചപ്പോഴും സമാന രീതിയിലാണ് മറുപടി ലഭിക്കുന്നത്.

ഇതോടെ ഒരു ഡോസ് മാത്രം സ്വീകരിച്ച്‌ ഇമ്യൂണായവര്‍ ആശങ്കയിലാണ്. ചിലരെ ഇക്കാരണത്താല്‍ വിമാനത്താവളത്തില്‍ നിന്നും മടക്കുകയും ചെയ്തിരുന്നു. ഇതില്‍ പക്ഷേ, സൗദി ആഭ്യന്തര മന്ത്രാലയമോ സിവില്‍ ഏവിയേഷനോ പൊതു സമൂഹത്തിനായി പ്രത്യേക അറിയിപ്പൊന്നും നല്‍കിയിട്ടില്ല. അതെസമയം രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച്‌ ഇമ്യൂണായവര്‍ക്ക് സൗദിയില്‍ ക്വാറന്‍റീന്‍ ആവശ്യമില്ല. ഇവരുടെ ​ൈകയ്യില്‍ തവക്കല്‍നാ ആപ്പില്ലെങ്കില്‍ യാത്രക്ക് മുന്നേയുള്ള രജിസ്ട്രേഷ​െന്‍റ പ്രിന്‍റില്‍ ഇക്കാര്യമുണ്ടായാലും യാത്ര ചെയ്യാം.

ഒക്ടോബര്‍ 10 മുതല്‍ വിമാനത്താവളമുള്‍പ്പെടെ രാജ്യത്ത്​ എവി​ടെയും പ്രവേശിക്കാന്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കണമെന്ന നിബന്ധന പ്രാബല്യത്തിലാകും​. എന്നാല്‍ വിദേശത്തു നിന്നും എത്തുന്നവര്‍ക്ക് ഇത്​ ബാധകമല്ല. ഇവര്‍ക്ക് ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയ ശേഷം രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചാല്‍ മതി. ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ച്‌ ഇമ്യൂണായവര്‍ക്കും സൗദിയിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച്‌ വ്യക്തത വരുമെന്ന പ്രതീക്ഷിയാണ് പ്രവാസികള്‍.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team