സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; റി എൻട്രി വിസകൾ 3 മാസത്തേക്ക്‌ ഓട്ടോമാറ്റിക്കായി പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു: ജവാസാത്ത്  

ജിദ്ദ : സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ നാട്ടിൽ പോയ പ്രവാസികൾക്ക് ആശ്വാസമേകിക്കൊണ്ട് സൗദി ജവാസാത്തിൻ്റെ മറുപടി.

തൻ്റെ കീഴിലുള്ള ഹൗസ് ഡ്രൈവറുടെ വിസ കാലാവധി ഇന്ന് തീരുകയാണെന്നും ഞാൻ എന്താാണു ചെയ്യേണ്ടത്, പണം അടച്ച് പുതുക്കണോ അതോ മറ്റു മാർഗമുണ്ടോ എന്ന് ജവാസാത്തിൻ്റെ ട്വിറ്ററിൽ ഒരാൾ ഉന്നയിച്ച ചോദ്യത്തിനാണു ജവാസാത്ത് മറുപടി നൽകിയത്.

കൊറോണ പ്രതിസന്ധി കാരണം യാത്രകൾ മുടങ്ങിയത് കാരണം കാലാവധി അവസാനിച്ച റി എൻട്രി വിസകളും എക്സിറ്റ് വിസകളും 3 മാസത്തേക്ക്‌ ഓട്ടോമാറ്റിക്കായി പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അതിനു മറ്റു കേന്ദ്രങ്ങളെ സമീപിക്കേണ്ടതില്ല എന്നുമാണു ജവാസാത്ത് മറുപടി നൽകിയത്.

നിലവിൽ പുതുക്കിയിരുന്ന റി എൻട്രി വിസകൾ ആഗസ്ത് 20 വ്യാഴാഴ്ച കാലാവധി അവസാനിക്കാനിരിക്കേ പലരും അബ്ഷിർ വഴിയോ മുഖീം വഴിയോ വീണ്ടും പുതുക്കാനുള്ള സൗകര്യം വിനിയോഗിച്ചിരുന്നു.

ഏതായാലും റി എൻട്രികൾ വീണ്ടും ഓട്ടോമാറ്റിക്കായി പുതുക്കുമെന്ന ജവാസാത്തിൻ്റെ മറുപടി നാട്ടിലുള്ള ആയിരക്കണക്കിനു പ്രവാാസികൾക്ക് വലിയ ആശ്വാസമേകുമെന്ന് തീർച്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team