ഹീറോ ഗ്ലാമർ ബേസ് എത്തി: സവിശേഷതകളറിയാം!
ഹീറോ മോട്ടോകോര്‍പ്പിന്റെ 125 സിസി ബൈക്കായ ഗ്ലാമറിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. വരാനിരിക്കുന്ന ഉത്സവ സീസണിന്റെ ഭാഗമായിയാണ് ഗ്ലാമര്‍ ബ്ലേസ് എന്നറിയപ്പെടുന്ന പുതിയ മോട്ടോര്‍ സൈക്കിള്‍ അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ നിറത്തിലായിരിക്കും ബ്ലേസ് എഡിഷന്‍ എത്തുക.. റെഗുലര്‍ മോഡലുകളെക്കാള്‍ പെര്‍ഫോമെന്‍സ്, കംഫര്‍ട്ട്, സ്റ്റൈല്‍ എന്നിവയില്‍ ഈ വാഹനം ഒരുപടി മുന്നിലാണെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിട്ടുള്ള യു.എസ്.ബി മൊബൈല്‍ ചാര്‍ജിങ്ങ് പോര്‍ട്ട് ആണ് ബൈക്കിന്റെ പ്രത്യേകത. 72,200 രൂപയാണ് ഫീച്ചര്‍ സമ്ബന്നമായെത്തുന്ന ബ്ലേസ് എഡിഷന് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില.
സൈഡ് സ്റ്റാന്റ് ഇന്റിക്കേറ്റര്‍, മൊബൈല്‍ ചാര്‍ജര്‍, 240 എം.എം ഡിസ്‌ക് ബ്രേക്ക്, 180 എം.എം ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ ഈ വാഹനത്തില്‍ ലഭിക്കുന്നു.വെര്‍നിയര്‍ ഗ്രേ നിറത്തില്‍ ഫങ്ക് ലൈം യെല്ലോ ഗ്രാഫിക്‌സ് നല്‍കിയാണ് ബ്ലേസ് എഡിഷന്‍ എത്തുന്നത്. ഹീറോ വികസിപ്പിച്ച ഐഡിയല്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സംവിധാനവും ഈ ബൈക്കില്‍ നല്‍കിയിട്ടുണ്ട്. ബ്ലേസ് എഡിഷനില്‍ ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തിയ 125 സിസി എക്‌സ് സെന്‍സ് പ്രോഗ്രാം ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. 10.7 ബി.എച്ച്.പി പവറും 10.6 എന്‍.എം ടോര്‍ക്കുമേകുന്ന എന്‍ജിനാണ് ഇത്.