ഹോണ്ട കാർഡ് ഇന്ത്യ ആദ്യമായി ‘മെയ്ക്ക് ഇൻ ഇന്ത്യ ‘ പ്രതിബദ്ധത വിപുലികരിക്കുന്നു
ഹോണ്ടാ കാര്‍സ് ഇന്‍ഡ്യ ലി (HCIL), ഇന്ത്യയില്‍ പ്രീമിയം കാറുകളുടെ പ്രമുഖ നിര്‍മ്മാതാക്കള്‍, അടുത്തകാലത്ത് വിപണിയിലിറക്കിയ അതിന്റെ 5th ജനറേഷന്‍ Honda City Left Hand Drive രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതാണെന്ന് ഇന്ന് പ്രഖ്യാപിച്ചു.കമ്പനിയുടെ കാര്യത്തില്‍ ഇത് ആദ്യമായാണ് കയറ്റുമതി ലക്ഷ്യമാക്കി ഇന്ത്യയില്‍ Left Hand Drive മോഡലുകളുടെ നിര്‍മ്മാണം ആരംഭിക്കുന്നത് ഒപ്പം ഭാരത സര്‍ക്കാറിന്റെ ‘മേക്ക് ഇന്‍ ഇന്‍ഡ്യ’ ഉദ്യമത്തോടുള്ള അതിന്റെ പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുന്നതുമാണ്.
ഗുജറാത്തിലെ പിപാവ് തുറമുഖത്തു നിന്നും ചെന്നൈയിലെ എന്നോര്‍ തുറമുഖത്തുനിന്നും മധ്യപൂര്‍വ രാജ്യങ്ങളിലേക്ക് പ്രാഥമിക ബാച്ചുകള്‍ അയച്ചുകൊണ്ടാണ് കന്പനി 5th ജനറേഷന്‍ Honda City യുടെ കയറ്റുമതിക്കു തുടക്കം കുറിച്ചത്. HCIL All New Cityയുടെ Right Hand Drive മോഡലുകള്‍ ആഗസ്റ്റ് 2020 മുതല്‍ ദക്ഷിണാഫ്രിക്കയിലേക്കും അയല്‍രാജ്യങ്ങളായ നേപ്പാളിലേക്കും ഭൂട്ടാനിലേക്കും ഒക്ടോബര്‍ 2020 മുതല്‍ കയറ്റുമതി നടത്തിവരുന്നുണ്ട്.
ഈ പ്രഖ്യാപനത്തെപ്പറ്റി സംസാരിക്കവേ ശ്രീ ഗകു നകാനിഷി, പ്രസിഡന്റ് & സിഇഒ, ഹോണ്ടാ കാര്‍സ് ഇന്‍ഡ്യ ലി പറഞ്ഞു, ‘ഇന്ത്യയില്‍ സെഡാനുകളുടെ അളവുകോലായി മാറിയിരിക്കുകയാണ് Honda City അതിന്റെ Left Hand Drive മോഡലുകളുടെ തികച്ചും പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതി ഞങ്ങളെ സംബന്ധിച്ച് ഇന്ത്യയിലെ ബിസിനസ് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മഹത്തായ ഒരു അവസരമാണ്. ടാപുകരയില്‍ ലോകനിലവാരത്തിലുള്ള വികസ്വരമായ ഒരു നിര്‍മ്മാണ സൌകര്യം സൃഷ്ടിക്കുന്നതിനു വേണ്ടി ഞങ്ങള്‍ മുതല്‍മുടക്കിയിട്ടുണ്ട് അതിന് ആഭ്യന്തരതലത്തിലും അന്താരാഷ്ട നിലവാരത്തിലുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് കൈകാര്യം ചെയ്യാനായി ഒരേ മട്ടില്‍ right hand, Left Hand Drive മോഡലുകള്‍ നിര്‍മ്മിക്കാന്‍ കഴിയും 5th Generation City ഇന്ത്യന്‍ വിപണിയില്‍ വളരെ നന്നായി അംഗീകരിക്കപ്പെടുകയുണ്ടായി, അതിന്റെ മികച്ച ഗുണനിലവാരത്തിനും പ്രകടനത്തിനുമൊപ്പം ആഗോള ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനും ഈ വിജയം ആവര്‍ത്തിക്കാനും ഞങ്ങള്‍ക്കു കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.” ‘ഇത് ‘മേക്ക് ഇന്‍ ഇന്‍ഡ്യ’ ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുരൂപമാണ് ഇതനുസരിച്ച് HCIL അതിന്റെ എല്ലാ വോള്യം മോഡലുകളും 90% ല്‍ അധികം ലോക്കലൈസേഷനോടെ നിര്‍മ്മിച്ചുവരികയാണ് ഒപ്പം രാജ്യത്ത് ശക്തമായ ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിന്റെ അവിഭാജ്യഘടകവുമാണ്,” അദ്ദേഹം തുടര്‍ന്നു. HCIL Amaze, WR-V & City ഉള്‍പ്പെടെയുള്ള മോഡലുകള്‍ നേപ്പാള്‍, ഭൂട്ടാന്‍, ദക്ഷിണാഫ്രിക്ക, SADC രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യ്തുകൊണ്ടിരിക്കുകയാണ്.