ഹോണ്ട ഹൈനെസ്സ് നാളെ ഇന്ത്യൻ വിപണിയിൽ !!  

ഹോണ്ട ഹൈനെസ് നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.ഇന്ത്യന്‍ വിപണിക്കായി ഹോണ്ട പ്രത്യേകം തയ്യാറാക്കുന്ന 500 സിസിയ്ക്ക് താഴെ ഡിസ്പ്ലേസ്‌മെന്റുള്ള ക്രൂസര്‍ ബൈക്കാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

286 സിസി ലിക്വിഡ്-കൂള്‍ഡ് എന്‍ജിന്‍ ഹോണ്ട ബൈക്കില്‍ ഇടം പിടിക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. 8,000 ആര്‍‌പി‌എമ്മില്‍ 30.4 പി‌എസ് പവറും 6,500 ആര്‍‌പി‌എമ്മില്‍ 27.4 എന്‍‌എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

ക്ലാസിക് 350-യുടെ റോഡ്സ്റ്റര്‍ സ്റ്റൈലില്‍ നിന്നും വ്യത്യസ്തമായി റിബല്‍ 300-ന് ഒരു മോഡേണ്‍ ക്രൂയ്സര്‍ ഡിസൈന്‍ ഭാഷയാണ്. വൃത്താകൃതിയിലുള്ള ഹെഡ്‍ലാംപ്, റിയര്‍വ്യൂ മിറര്‍, സുഖകരമായ റൈഡിങ് പൊസിഷന്‍, വെള്ളത്തുള്ളിയെ അനുസ്മരിപ്പിക്കുന്ന പെട്രോള്‍ ടാങ്ക് എന്നിവ റോഡ്സ്റ്റര്‍ ഡിസൈന്‍ ഭാഷ്യത്തോടെ ചേരും വിധമാണ്.അതെ സമയം സ്പോക്ക് വീലുകള്‍ക്ക് പകരം അലോയ് വീലുകള്‍ ആയിരിക്കും ഹോണ്ട ബൈക്കിന് നല്‍കുക .

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team