പലിശനിരക്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റം വരുത്തിയില്ല.
മുംബൈ: വിലക്കയറ്റം തടഞ്ഞുനിര്‍ത്തി വിപണിയെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായി മുഖ്യ പലിശനിരക്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റം വരുത്തിയില്ല. വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്കുന്ന പണത്തിന്റെ പലിശയായ റിപ്പോ നിരക്ക് നാലു ശതമാനവും റിവേഴ്സ് റിപ്പോ 3.35 ശതമാനവുമായി തുടരാന്‍ ആറംഗ പണനയ സമിതി ഐകകണ്ഠ്യേന തീരുമാനിച്ചു. 2020 മേയ് 22 ആണ് ആര്‍ബിഐ നിരക്കുകളില്‍ അവസാനമായി മാറ്റം വരുത്തിയത്.ഇതിനുശേഷം തുടര്‍ച്ചയായി ഏഴു തവണയും നിരക്കുകളില്‍ മാറ്റമില്ലാതെ തുടരുന്നു.നടപ്പു സാന്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് 9.5 ശതമാനം ആയിരിക്കുമെന്ന് ആര്‍ബിഐ പ്രവചിച്ചു. പണപ്പെരുപ്പം ആറു ശതമാനത്തോളം ഉയരും. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 21.4 ശതമാനമാണ് സാന്പത്തിക വളര്‍ച്ച. കഴിഞ്ഞവര്‍ഷം ഇതേ പാദത്തില്‍ 17.2 ശതമാനമായിരുന്നു വളര്‍ച്ച.ജൂലൈ -സെപ്റ്റംബര്‍ പാദത്തില്‍ 5.9 ഉം ജനുവരി -മാര്‍ച്ച് പാദത്തില്‍ 5.8 ഉം ആയിരുന്നു പണപ്പെരുപ്പം. 2022 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 5.1 ആയിരിക്കും പണപ്പെരുപ്പമെന്നും പണനയത്തില്‍ പറയുന്നു.