10 വർഷം കൊണ്ട് 50 ലക്ഷം പോക്കറ്റിൽ; പ്രതിമാസ എസ്ഐപി വഴി നിക്ഷേപകനെ ലക്ഷാധിപതിയാക്കിയ ഫണ്ടിതാ  

നിക്ഷേപിക്കാൻ വലിയ തുക കയ്യിലില്ലാത്തൊരാളാണെങ്കിൽ, ചെറിയ തുകകളായി നിക്ഷേപിക്കാൻ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാനാണ് അനുയോജ്യം. ദീര്‍ഘകാലത്തേക്ക് എസ്‌ഐപി വഴി നിക്ഷേപിക്കുമ്പോള്‍ സ്‌മോള്‍ കാപ് മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നത് കണ്ണഞ്ചിമിപ്പിക്കുന്ന റിട്ടേണുകള്‍ നേടാന്‍ സഹായകമാകും. സ്‌മോള്‍ കാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളായതിനാല്‍ ഉയര്‍ന്ന റിസ്‌കും സ്‌മോള്‍ കാപ് ഫണ്ടുകള്‍ക്കുണ്ട്. റിസ്‌കെടുത്തവര്‍ക്ക് മികച്ച നേട്ടം നല്‍കിയൊരു സ്‌മോള്‍ കാപ് ഫണ്ടാണ് നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ട്- റെഗുലർ പ്ലാന്‍.

നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന് കീഴിലുള്ള സ്‌മോള്‍ കാപ് ഫണ്ട് സ്‌കീമാണ് നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ട്. 2010 സെപ്റ്റംബർ 16 നാണ് ഫണ്ട് ആരംഭിച്ചത്. ഫണ്ടിന്റെ റെഗുലര്‍ പ്ലാന്‍ കഴിഞ്ഞ 3 മാസത്തിനിടെ മാത്രം 19.05 ശതമാനം റിട്ടേൺ നല്‍കി.1 വര്‍ഷത്തിനിടെ 33.93 ശതമാനം റിട്ടേണും മൂന്ന് വര്‍ഷത്തിനിടെ 44.84 ശതമാനം റിട്ടേണും ഫണ്ട് നല്‍കി. 5 വര്‍ഷത്തിനിടെ 44.84 ശതമാനവം 10 വര്‍ഷത്തിനിടെ 29.62 ശതമാനവുമാണ് ഫണ്ടിന്റെ റിട്ടേണ്‍.

ഫണ്ട് ആരംഭിച്ചത് മുതൽ 20.89 ശതമാനം റിട്ടേണ്‍ നല്‍കിനിപ്പോണ്‍ സ്‌മോള്‍ കാപ് ഫണ്ടിന്റെ റെഗുലർ പ്ലാനിൽ പ്രതിമാസം 10,000 രൂപ വീതം 10 വര്‍ഷത്തേക്ക് എസ്‌ഐപി വഴി നിക്ഷേപം നടത്തിയൊരാള്‍ക്ക് ലക്ഷാധിപതിയാകാന്‍ സാധിച്ചു എന്ന് കാണാം. 10 വര്‍ഷത്തേക്ക് 25.96 ശതമാനം റിട്ടേണ്‍ നല്‍കിയ ഫണ്ടിൽ 10,000 രൂപയുടെ പ്രതിമാസം എസ്‌ഐപി വഴി നടത്തിയ നിക്ഷേപം 43.94 ലക്ഷം രൂപയായി വളര്‍ന്നു.1 ലക്ഷം രൂപ അപ്പ്ഫ്രന്‍ഡ് നിക്ഷേപവും പ്രതിമാസം 10,000 രൂപ എസ്‌ഐപി ചെയ്തവര്‍ക്ക് 57.53 ലക്ഷം രൂപ നേടാനായി.

ഒറ്റത്തവണയായി നിക്ഷേപിച്ച 1 ലക്ഷം രൂപ 10 വര്‍ഷം കൊണ്ട് 13.40 ലക്ഷം രൂപയായി വളര്‍ന്നു.31,945 കോടി രൂപയാണ് നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ടിന്റെ ആകെ ആസ്തി. റെഗുലര്‍ പ്ലാനിന് 1.58 ശതമാനമാണ് ചെലവ് അനുപാതം. ഓഗസ്റ്റ് 10 നുള്ള നെറ്റ് അസറ്റ് വാല്യു 116.73 രൂപയാണ്. ക്രിസില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നല്‍കിയ ഓഹരിയില്‍ ഒറ്റത്തവണ നിക്ഷേപത്തിന് 5,000 രൂപ വേണം. 100 രൂപ മുതല്‍ അധിക നിക്ഷേപം നടത്താം.1,000 രൂപ മുതല്‍ പ്രതിമാസ എസ്‌ഐപി ആരംഭിക്കാം. 30 ദിവസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ 1 ശതമാനം എക്‌സിറ്റ് ലോഡുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team