1000 രൂപ നാളെ മുതല്‍, പുതുക്കിയ ബിപിഎല്‍, അന്ത്യോദയ കാര്‍ഡ് ലിസ്റ്റുകള്‍ തയ്യാര്‍!
കോവിഡ് പാക്കേജിന്റെ ഭാഗമായി ഇതുവരെ ക്ഷേമ പെന്‍ഷനോ ധനസഹായമോ ലഭിക്കാത്ത ബി.പി.എല്‍, അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കു നല്‍കാന്‍ നിശ്ചയിച്ച 1000 രൂപയുടെ വിതരണം നാളെ മുതല്‍. ഇന്നലെ വിതരണം ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മാറ്റി. 14ന് വിതരണം ആരംഭിക്കാന്‍ പട്ടിക തയാറാക്കിയിരുന്നെങ്കിലും സമ്ബന്നര്‍ അടക്കമുള്ള അനര്‍ഹര്‍ കടന്നു കൂടിയെന്ന പരാതിയെ തുടര്‍ന്ന് നീട്ടി വച്ചിരുന്നു.
റേഷന്‍ കടകളിലും തദ്ദേശ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ച അര്‍ഹരുടെ പട്ടികയാണ് വിവാദമായത്. തുടര്‍ന്ന് പട്ടിക സര്‍ക്കാര്‍ പിന്‍വലിച്ച് പുനപരിശോധിക്കാന്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനോട് ആവശ്യപ്പെട്ടുപുനപരിശോധനയില്‍ പട്ടികയ്ക്ക് തകരാറില്ലെന്നാണ് കണ്ടെത്തിയത്. വിലാസത്തിലും മറ്റും ചില തെറ്റുകള്‍ കടന്നുകൂടി. ഇതു തിരുത്തിയ പട്ടിക ഇന്നലെ റേഷന്‍ കടകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും കൈമാറി. ഇന്ന് ഇവ പ്രസിദ്ധീകരിക്കും. 14 ലക്ഷത്തോളം പേരാണ് പട്ടികയിലുള്ളത്.