10,000 രൂപക്കുള്ളിൽ നിങ്ങൾക് ഇപ്പോൾ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ?!!!
ലോകത്തെ തന്നെ ഏറ്റവും വലിയ സ്മാര്‍ട്ഫോണ്‍ വിപണികളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ വ്യത്യസ്ത വിലകളില്‍ നിരവധി മോഡലുകളാണ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ എത്തുന്നത്. ദിനംപ്രതി വിപണിയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചും ട്രെന്റ് മനസിലാക്കിയും ഓരോ കമ്ബനികളും നിരവധി ഫോണുകള്‍ അവതരിപ്പിക്കുന്നു. ഈ ഈ സാഹചര്യത്തില്‍ നമ്മുടെ ആവശ്യാനുസരണം ഒരു ഫോണ്‍ തിരഞ്ഞെടുക്കാനാണെങ്കിലും നിരവധി ഓപ്ഷന്‍ ലഭിക്കും. 10000 രൂപയാണ് ഇപ്പോള്‍ സാധാരണക്കാര്‍ കൂടുതലും മുന്നോട്ടുവയ്ക്കുന്ന ഒരു ബജ്ജറ്റ്. ഇത്രയും രൂപയ്ക്കുള്ളില്‍ ഒരുപാട് ഫോണുകളുണ്ടെങ്കിലും മികച്ച ഫോണുകള്‍ വളരെ വിരളമാണ്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആളുകള്‍ക്കിടയില്‍ ഫോണിന്റെ ഉപയോഗം വര്‍ധിച്ചതോടെ പല കമ്ബനികളും എന്‍ട്രി ലെവല്‍ ഫോണുകള്‍ കൂടുതലായി വിപണിയിലെത്തിച്ചിട്ടുണ്ട്.അത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടതും നേരത്തെ തന്നെ വിപണിയിലെത്തിയതുമായ ഫോണുകളില്‍ നിന്ന് മികച്ച ഫോണുകള്‍ പരിചയപ്പെടുകയാണ് ഈ ലേഖനത്തില്‍.
റിയല്‍മീ സി15
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇന്ത്യന്‍ വിപണിയില്‍ സ്ഥാനമുറപ്പിച്ച ബ്രാന്‍ഡാണ് റിയല്‍മീ. ഇടത്തരം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ ലക്ഷ്യംവച്ച് തന്നെയാണ് റിയല്‍മീയുടെ പല മോഡലുകളും അവതരിപ്പിക്കപ്പെട്ടിരി)ക്കുന്നത്. അത്തരത്തില്‍ 10000 രൂപയ്ക്ക് താഴെ മുടക്കി നമുക്ക് വാങ്ങാവുന്ന റിയമീ സി15. 6.5 ഇഞ്ച് എച്ച്‌ഡി പ്ലസ് എല്‍സിഡി ഡിസ്‌പ്ലേയോടെയെത്തുന്ന ഫോണിന്റെ പ്രവര്‍ത്തനം മീഡിയടെക് ഹീലിയോ ജി35 പ്രൊസസറിലാണ്. രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് ഫോണിന്റെ വേരിയന്റ്. 6000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള 3ജിബി റാം 32 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഫോണിന് 9999 രൂപയും 4ജിബി റാം 64 ജിബി ഇന്രേണല്‍ മെമ്മറിയുമുള്ള ഫോണിന് 10,999 രൂപയുമാണ് വില.
റെഡ്മി 9
ജനപ്രിയ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡാണ് റെഡ്മി. ഇതിനോടകം തന്നെ പല വിലകളില്‍ പല മോഡലുകള്‍ വിപണിയിലെത്തിച്ച റെഡ്മിയുടെ 10000 രൂപയ്ക്ക് താഴെ വിലയുള്ള ഏറ്റവും മികച്ച മോഡലാണ് റെഡ്മി 9. മീഡിയടെക് ഹീലിയോ ജി35 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ ഡിസ്പ്ലേ വലുപ്പം 6.53 ഇഞ്ച് ആണ്. 5000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി കപ്പാസിറ്റി. 4ജിബി റാം 64 ജിബി ഇന്രേണല്‍ മെമ്മറിയുമുള്ള ഫോണിന് 8999 രൂപയും 6ജിബി റാം 64 ഇന്റേണല്‍ മെമ്മറിയുമുള്ള ഫോണിന് 9999 രൂപയുമാണ് വില.
ഇന്‍ഫിനിക്സ് സ്മാര്‍ട് 4 പ്ലസ്
ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ വിപണിയില്‍ അത്ര കേട്ടുകേള്‍വിയില്ലാത്ത ബ്രാന്‍ഡാണ് ഇന്‍ഫിനിക്സ്. എന്നാല്‍ എന്‍ട്രി ലെവലില്‍ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താന്‍ ഇന്‍ഫിനിക്സിന് സാധിച്ചിട്ടുണ്ട്. 7999 രൂപയ്ക്ക് ലഭിക്കുന്ന ഇന്‍ഫിനിക്സ് സ്മാര്‍ട് 4 പ്ലസ് ഫോണിന്റെ ഡിസ്‌പ്ലേ 6.82 ഇഞ്ച് എച്ച്‌ഡി പ്ലസാണ്. മീഡിയടെക് ഹീലിയോ എ25 പ്രൊസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 3 ജിബി റാമും 32 ജിബി ഇന്രേണല്‍ മെമ്മറിയുമാണ് കമ്ബനി ഫോണില്‍ നല്‍കിയിരിക്കുന്നത്.
സാംസങ് ഗ്യാലക്സി എം01എസ്
പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങും ഈ വിലയില്‍ ഫോണുകള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. അതില്‍ എടുത്ത് പറയേണ്ട മോഡലാണ് സാംസങ് ഗ്യാലക്സി എം01എസ്. 6.2 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് ടിഎഫ്ടി ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേയോടുകൂടെ എത്തുന്ന ഫോണിന്റെ പ്രവര്‍ത്തനം മീഡിയടെക് ഹീലിയോ പി22 ഒക്ട-കോര്‍ പ്രൊസസറിലാണ്. 3ജിബി റാം 32ജിബി ഇന്റേണല്‍ മെമ്മറിയുമാണ് ഫോണിനുള്ളത്.