11, 999 രൂപക്ക് റെഡ്മി നോട്ട് 9 സ്വന്തമാകാം . ഇന്ന് ഉച്ചക്ക് 12 മണിക്ക് വില്പന ആരംഭിക്കും !!  

റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. റെഡ്മി നോട്ട് 9 സീരീസിലെ മൂന്നാമത്തെ സ്മാർട്ട്ഫോണാണ് ഇത്. റെഡ്മി നോട്ട് 9 പ്രോ മാക്സ്, റെഡ്മി നോട്ട് 9 പ്രോ എന്നിവയ്ക്ക് ശേഷം ജൂലൈയിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തിയത്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, ഒരു ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈൻ, ഒക്ടാകോർ പ്രോസസർ, 22.5W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, റിയർ മൌണ്ട്ഡ് ഫിംഗർപ്രിന്റ് സെൻസർ, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിനാണ് ഈ വില. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന്റെ മറ്റൊരു വേരിയന്റിന് 13,499 രൂപ വിലയുണ്ട്. ഡിവൈസിന്റെ ടോപ്പ് എൻഡ് വേരിയന്റായ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,999 രൂപയാണ് വില. അക്വാ ഗ്രീൻ, അക്വാ വൈറ്റ്, പെബിൾ ഗ്രേ, സ്കാർലറ്റ് റെഡ് എന്നീ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ആമസോൺ, എംഐ.കോം എന്നിവ വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്.

രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകളുള്ള റെഡ്മി നോട്ട് 9 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11ലാണ് പ്രവർത്തിക്കുന്നത്. ഇത് എഐയുഐ12 അപ്ഡേറ്റ് വൈകാതെ ലഭ്യമാകം. ഈ സ്മാർട്ട്ഫോണിൽ 6.53 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080×2,340 പിക്‌സൽ) ഡോട്ട് ഡിസ്‌പ്ലേയാണ് ഷവോമി നൽകിയിട്ടുള്ളത്. 19.5: 9 അസ്പാക്ട് റേഷിയോവും കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുമുള്ള ഡിസ്പ്ലെയാണ് ഇത്. 6 ജിബി വരെ എൽ‌പി‌ഡി‌ഡി‌ആർ 4 എക്സ് റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 85 SoCയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

ക്വാഡ് റിയർ ക്യാമറ

റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ സാംസങ് ഐസോസെൽ ബ്രൈറ്റ് ജിഎം 1 പ്രൈമറി സെൻസറാണ് ഉള്ളത്. ഈ സെൻസറിൽ എഫ് / 1.79 ലെൻസും കമ്പനി നൽകിയിട്ടുണ്ട്. എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയും ഡിവൈസിൽ ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ ക്യാമറയാണ് റെഡ്മി നൽകിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team