125 ദശലക്ഷത്തോളം പഴക്കമുള്ള ദിനോസറിൻ്റെ ചൈനയിലെ പുരാവസ്തു ഗവേഷകർ കണ്ടെത്തി
125 ദശലക്ഷം വർഷം പഴക്കമുള്ള രണ്ട് ദിനോസറുകളുടെ ഫോസിലുകൾ ചൈനയിലെ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ലുജിയാറ്റൂണിലാണ് പുതിയ ഇനം സ്പീഷീസിനെ കണ്ടെത്തിയിരിക്കുന്നത്. മാളത്തിൽ വിശ്രമിക്കുന്നതിനിടെ അഗ്നിപർവ്വത സ്ഫോടനത്തിൽ അകപ്പെട്ടു പോയവയുടെ ഫോസിലാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് ഗവേഷകർ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഇവ ജീവനോടയോ അതല്ലെങ്കിൽ മരണത്തിനു തൊട്ടു പിന്നാലെയോ ലാവയ്ക്കുള്ളിൽ അകപ്പെട്ടുവെന്നാണ് ഞങ്ങൾ കരുതുന്നത്.’
റോയൽ ബെൽജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറൽ സയൻസസിലെ പാലിയന്റോളജിസ്റ്റ് പാസ്കൽ ഗോഡെഫ്രോയിറ്റ് പറഞ്ഞു. പോംപെയിൽ സംഭവിച്ചതിനോട് വളരെ സാമ്യം ഇവയ്ക്കുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കി. പുതിയ സ്പീഷീസിന് ചാങ്‌മിയാനിയ ലിയോണിൻജെൻസിസ് എന്നാണ് പേരു നൽകിയിരിക്കുന്നത്.
ക്രറ്റേഷ്യസ് കാലത്താണ് ഇവ ജീവിച്ചിരുന്നത് എന്നാണ് കരുതുന്നത്. ഇവയ്ക്ക് വളരെ വേഗത്തിൽ ഓടാൻ കഴിയുമായിരുന്നു എന്നാണ് ഇവയുടെ കാലിന്റേയും വാലിന്റെയും ഘടനയിൽ നിന്നും വ്യക്തമാകുന്നത്. 1.2 മീറ്റർ നീളം ഉണ്ടായിരുന്നുവെന്നും ഗവേഷകർ വ്യക്തമാക്കി. ഇവയ്ക്ക് മാളങ്ങൾ കുഴിക്കാൻ കഴിയുമായിരുന്നു എന്നും ഗവേഷകർ പറയുന്നു.