15, 000 രൂപക്ക് കേരളത്തിന്റെ സ്വന്തം ലാപ്ടോപ് – കൊക്കോണിക്സ് വിപണിയിൽ !
കടമ്ബകളെല്ലാം കടന്ന് കേരളത്തിന്റെ സ്വന്തം ലാപ്ടോപ് കൊക്കോണിക്സ് 15,000 രൂപയ്ക്ക് വിപണിയില്‍. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ്സിന്റെ (ബിഎസ്‌എസ്) അംഗീകാരം ലഭിച്ചതോടെ കൊക്കോണിക്സിന്റെ ലാപ്ടോപ് പൊതുവിപണിയില്‍ എത്തും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ലാപ്ടോപ് നിര്‍മിച്ച് വിപണിയിലിറക്കുന്നത്.
ബിഐഎസ് അംഗീകാരത്തിനായി ആറുമാസം മുമ്ബ് സമീപിച്ചെങ്കിലും കോവിഡ് സാഹചര്യത്തില്‍ നീണ്ടുപോയി. അടുത്ത ആഴ്ചമുതല്‍ വലിയതോതില്‍ നിര്‍മാണം ആരംഭിക്കും. മാസം 30,000 ലാപ്ടോപ് നിര്‍മിക്കാനുള്ള ശേഷി തിരുവന്തപുരം മണ്‍വിളയിലെ യൂണിറ്റിനുണ്ട്. 25,000 മുതല്‍ 40,000 രൂപവരെയുള്ള ആറു മോഡല്‍ ആമസോണ്‍ അടക്കമുള്ള ഓണ്‍ലൈന്‍ വിപണികളില്‍ ലഭ്യമാക്കിയിരുന്നു.
പഴയ ലാപ്ടോപ്പുകള്‍ തിരിച്ചുവാങ്ങി സംസ്കരിക്കുന്ന ഇ- -വേസ്റ്റ് മാനേജ്മെന്റ് സംവിധാനവുമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈയില്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, യുഎസ്ടി ഗ്ലോബല്‍, ഇന്റല്‍, കെഎസ്‌ഐഡിസി, സ്റ്റാര്‍ട്ടപ്പായ ആക്സിലറോണ്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് കൊക്കോണിക്സ് രൂപം നല്‍കിയത്.