“കോവിഡ് കാലത്തെ സംരംഭകൻ”: Mr. അമീൻ അഹ്സൻ
Mr. അമീൻ അഹ്സൻ
(Founder, CEO, ബിസിനെസ്സ് സ്ട്രാറ്റജി കോൺസൾട്ടന്റ്, AASC)
കോഴിക്കോട് HiLite Business Park ൽ പ്രവർത്തിക്കുന്ന പ്രമുഖ business strategy consulting കമ്പനിയായ Ameen Ahsan Strategy Conslting ന്റെ (aascglobal.com) സ്ഥാപകനും CEO യുമായ Mr. AMEEN AHSAN ആണ് BOOM TIMEZ Business Magazine ന്റെ Hot Speak ൽ ഇന്ന് നമ്മോടൊപ്പം ഉള്ളത്. കേരളമൊട്ടുക്കും കുറഞ്ഞ കാലം കൊണ്ടുതന്നെ തങ്ങളുടെ പ്രവർത്തന മണ്ഡലമാക്കി വളർത്തിയ AASC ന്റെ സ്ട്രാറ്റജിയിൽ മികച്ച നിലവാരത്തിലേക്ക് ഉയർന്ന ഒരുപാട് സ്ഥാപങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട് ഇപ്പോൾ.
https://chat.whatsapp.com/F7505EQAVQFJKgBRektqL3
കോവിഡ് കാലത്തെ സംരംഭകൻ എന്ന വിഷയത്തിൽ “ബൂം ടൈംസ്” ന്റെ HOT SPEAK നു അഭിമുഖം അനുവദിച്ച അദ്ദേഹത്തിന് ആദ്യം നന്ദി പറയുന്നു. അഭിമുഖത്തിലേക്കു ഏവരെയും ശ്രദ്ധ ക്ഷണിക്കുന്നു.
Q1- രാജ്യങ്ങൾ മുഴുവൻ സ്തംഭിപ്പിക്കുന്ന കൊറോണ വൈറസ് ആഗോള വിപണന സാധ്യതകൾ വല്ലതും തുറന്നു നൽകുന്നുണ്ടോ?
Ans: ഏതു വലിയ സാമ്പത്തിക പ്രതിസന്ധി വരുമ്പോഴും നമ്മൾ കാണുന്നത് ചില വലിയ സ്ഥാപനങ്ങൾ വീഴുന്നതും innovative ആയിട്ടുള്ള മറ്റു ചില ചെറിയ സ്ഥാപനങ്ങൾ ആ മാർക്കറ്റ് സ്പേസിലേക്ക് വരുന്നതുമാണ്. അല്ലെങ്കിൽ മറ്റൊരു രീതിയിൽ പറഞ്ഞാൽ വലിയ സ്ഥാപനങ്ങളെ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ മറിച്ചിടുന്നത് ഇന്നേ വരെ കേൾക്കാത്ത പുതുമയുള്ള സേവനങ്ങളോ ഉൽപ്പന്നങ്ങളോ ഉള്ള ചില ചെറിയ സ്ഥാപനങ്ങൾ ആയേക്കാം.
ഇതിന്റെ ഒരു പ്രധാന കാരണം, സ്ഥാപനങ്ങൾ വലിയ size ആയി മാറുമ്പോൾ അവരുടെ organisational efficiency യും ability to change ഉം വലിയ രീതിയിൽ കുറഞ്ഞു വരും. ഓർഗനൈസേഷനിൽ ബ്യൂറോക്രസി വരും, അധികാര മോഹങ്ങൾ, ധിക്കാര ഭാവങ്ങൾ, ധാർഷ്ഠയങ്ങൾ എന്നിങ്ങനെ എല്ലാം കയറി വരും. അങ്ങനെ ഒരു സ്ഥാപനത്തിനു ഒരിക്കലും മത്സരിക്കാൻ പറ്റാത്ത രീതിയിലുള്ള പല സംസ്കാരങ്ങളും കയറിവരും. ഇത് സമ്പന്ന രാജ്യങ്ങൾക്കും ബാധകമാണ്. അത് വേറെ വിഷയം. അപ്പോൾ ഇത്തരം സാഹചര്യങ്ങളിലാണ് ഒരു പക്ഷേ, പത്തോ മുപ്പതോ അൻപതോ ഒക്കെ വർഷങ്ങൾ നീണ്ടു നിൽക്കുന്ന വലിയ കമ്പനികളുടെ അവസ്ഥ!.
പക്ഷേ, അവർക്ക് എന്നാലും മാർക്കറ്റ് ഷെയർ ഉണ്ടാവും, മാർക്കറ്റ് ലീഡർഷിപ് ഉണ്ടാവും. അതിനുള്ള പ്രധാന കാരണം അവരുടെ ക്യാഷ് റിച്ച്നസ്സും പിന്നെ അവർക്കു മാർക്കറ്റിൽ ഉള്ള infrasteucture ഉം അവർ ഒരുപാട് കാലമായി ലോക്ക് ചെയ്തു വെച്ചിട്ടുള്ള അവരുടെ കസ്റ്റമർ loyalty യും കൊണ്ടായിരിക്കും. ഇത്രയൊക്കെ inefficiency ഉണ്ടായിട്ടും അവർ മുന്നോട്ടു പോവുന്നത്. ഇത്തരം പ്രതിസന്ധികൾ അവരുടെ സെയിൽസ്നെയും cash flow യെയും ബാധിക്കും. ഇവിടെ ഇടപാടുകാർ മാറി ചിന്തിച്ചു തുടങ്ങും. ഇങ്ങനെ മാറി ചിന്തിക്കുന്ന സമയത്താണ് ആ മാറിയ കസ്റ്റമേഴ്സിന്റെ ആവശ്യങ്ങളും അവരുടെ priority കളും അവരുടെ attitude ഉം പെട്ടെന്ന് മനസ്സിലാക്കി വളരെ വേഗത്തിൽ തന്നെ അവ തൃപ്തികരമായി സാധൂകരിക്കാൻ കഴിയുന്ന സാധന – സേവനങ്ങൾ ഒരുക്കുന്ന innovative ആയ ചെറിയ സ്ഥാപനങ്ങൾ ഈ ഉപഭോക്താക്കളെ ആകർഷിക്കും. നിലവിലെ വലിയ സ്ഥാപനങ്ങളിലെ കസ്റ്റമേഴ്സിന്റെ കൊഴിഞ്ഞു പോക്ക് ഇത്തരം ചെറു സ്ഥാപനങ്ങളിലേക്ക് മാറുകയും ചെയ്യുന്നു.
കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ബ്യൂറോക്രസിയും മറ്റു ഇത്തരം കാരണങ്ങളും അവർക്കു തിരിച്ചറിയാൻ സമയങ്ങളെടുക്കും, തീരുമാനങ്ങളെടുക്കാൻ സമയങ്ങളെടുക്കും, ഉള്ളിൽ പൊളിറ്റിക്സ് ഉണ്ടാവും, പല പ്രശ്നങ്ങൾ ഉണ്ടാവും. ഇവർക്ക് വേണ്ട സമയങ്ങളിൽ മാറ്റങ്ങൾ വരുത്താനും അവയെ ഉൾക്കൊണ്ടു വേണ്ടത് ഉടൻ ചെയ്യാനും സാധിക്കാതെ വരും. അങ്ങനെ അവർ പരാജയപ്പെടും. ഇത് സാധാരണ ഏതു സാമ്പത്തിക പ്രതിസന്ധി സമയത്തും നമ്മൾ കണ്ടുവരുന്ന ഒരു പ്രവണതയാണ്.
ഇനി ഒരു ഇൻഡസ്ട്രി തനിച്ചു ഇല്ലാതാവുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. ഇപ്പോൾ ടൂറിസം പ്രശ്നത്തിലാണ്, അതുപോലെ ഒരുപാട് ഒരുപാട് ഇന്ടസ്ട്രികൾ പ്രശ്നത്തിലാണ്. എന്നുകരുതി ഇത്തരം ടൂറിവും & ഹോസ്പിറ്റാലിറ്റി ഒന്നും ഇല്ലാതാവാൻ പോവുന്നില്ല. എന്നാൽ സംഭവിക്കാൻ പോവുന്നത് ഇന്ടസ്ട്രികൾക്ക് ഉള്ളിലുള്ള പല പ്ലയേഴ്‌സിലും അവർക്കുള്ളിൽ ബിസിനെസ്സ് മോഡലുകൾ മാറിയേക്കാം, പല മാറ്റങ്ങളും disruptions ഉം ഒക്കെ സംഭവിച്ചേക്കാം. അത്തരം ഇൻഡസ്ട്രിക്കുള്ളിലുള്ള ചില ക്യാറ്റഗറികൾ ഇല്ലാതായെന്നും വരാം.
അപ്പോൾ opportunity ഗ്ലോബലി ഉണ്ടാവുമോ എന്ന് ചോദിച്ചാൽ ഉണ്ടാവാൻ പോവുന്നു എന്ന് തന്നെ പറയേണ്ടി വരും; if you think differently.
Q2- ആഗോള ഭീമന്മാരെക്കാളും പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മുടെ ചെറുകിട സംരംഭകർ നാടിനു മുതല്കൂട്ടാവുന്നതു വേണ്ട വിധം ജനങ്ങൾ ബോധവാന്മാരല്ലാതെ പോവുന്നോ? പൊതുജനം ഭാവിയിലും അവരോടൊപ്പം നിൽക്കേണ്ടതും അവരെ ചേർത്ത് പിടിക്കേണ്ടതിന്റെയും പ്രാധാന്യം തിരിച്ചറിയാതെ പോവുന്നില്ലേ???
Ans: എന്റെ വ്യക്തിപരമായ ഉത്തരം ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ multinational കമ്പനികളെക്കാളും ചെറുകിടക്കാർ നാട്ടുകാർക്കൊപ്പം ഉണ്ടാവുമെങ്കിലും നാളെ ഈ കാരണം കൊണ്ടു മാത്രം ആളുകൾ ചെറുകിടക്കാർക്കൊപ്പം നിൽക്കില്ല എന്ന് തന്നെയാണ്. കാരണം ഉപഭോക്താവ് ആത്യന്തികമായി ചിന്തിക്കുന്നത് അവരുടെ സൗകര്യങ്ങൾ ആണ്. അവരുടെ convenient, അവരുടെ tast and preferences എന്നിവക്കെല്ലാം ആരാണോ ഏറ്റവും നല്ല പരിഹാരം നൽകുന്നത് എന്നതിനാണ് ഭൂരിഭാഗം ഉപഭോക്താക്കളും പ്രാധാന്യം നൽകുക. ഞാൻ സാധാരണ തമാശയായി പറയാറുണ്ട് അച്ഛന്റെ സൂപ്പർമാർക്കറ്റ് ആണെങ്കിൽ പോലും തന്റെ താല്പര്യങ്ങൾക്കനുസരിച്ചുള്ള ഒരു ചുട്ടുപാടോ കാലാവസ്ഥയോ സാഹചര്യങ്ങളോ അല്ല അവിടെ എങ്കിൽ സ്വന്തം മകൻ പോലും അവിടെ നിന്നും സാധനങ്ങൾ വാങ്ങിക്കൊള്ളണമെന്നില്ല എന്ന്!.
അപ്പോൾ ഉപഭോക്താക്കൾ എപ്പോഴും സാധന സേവനങ്ങൾ നേടുന്നതിനായി മുൻഗണന നൽകുന്നത് അവർ ഉദ്ദേശിക്കുന്ന choice ഉണ്ടോ, അവർ ഉദ്ദേശിക്കുന്ന convenience ഉണ്ടോ, അവർ ഉദ്ദേശിക്കുന്ന Price ഉണ്ടോ, അവർ ഉദ്ദേശിക്കുന്ന feel ഉണ്ടോ എന്ന് തുടങ്ങി പല ഘടകങ്ങളും നോക്കിയിട്ടായിരിക്കും. അത് ചെറിയ local players കൊടുത്താൽ അവരെ പരിഗണിക്കും, അത് MNC കൾ കൊടുത്താൽ അവരെ പരിഗണിക്കും. വളരെ എക്സ്ട്രാ ഓർഡിനറി അവസരങ്ങളിൽ മാത്രമാണ് വലിയ ആഗോള ഭീമന്മാർക്കെതിരെ ഉപഭോക്താക്കളും കൺസ്യൂമേഴ്‌സും ഒരു ക്യാമ്പയ്‌ഗൻ പോലെ പ്രവർത്തിച്ചു പരാചയപ്പെടുത്താറുള്ളൂ. അത് സാധാരണ പ്രത്യേക പ്രേരണകൾ മൂലമോ അല്ലെങ്കിൽ അവരുടെ മൂല്യങ്ങൾക്ക് എതിരെ നിൽക്കുകയോ അത്തരത്തിൽ വളരെ മോശമായ പ്രവർത്തനങ്ങൾ അവരുടെ ഭാഗത്തു നിന്നും ഉണ്ടാവുകയോ ചെയ്‌താൽ മാത്രമേ ഭീമൻമാർക്കെതിരെ ഉപഭോക്താക്കൾ തിരിയൂ. അല്ലാതെ ഈ പ്രതിസന്ധികളിൽ ഒപ്പം നിന്നെന്നു കരുതി ചെറുകിടക്കാരുടെ കൂടെ ഉപഭോക്താക്കൾ ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല, ഉണ്ടെങ്കിൽ തന്നെ അത് വളരെ കുറച്ചു കാലത്തേക്കേ സംഭവിക്കൂ. പിന്നീട് അവർ അത്തരം വലിയ കമ്പനികളിലേക്ക് തന്നെ പോവും.
Q3- പുതിയൊരു ഭാവിയും സംരംഭക സംസ്കാരവും നേടിയെടുക്കാനും മൂർച്ചയുള്ള സംരംഭകനാവാനും എന്തെല്ലാം മാർഗങ്ങളാണ് തങ്ങൾക്കു നിർദ്ദേശിക്കാനുള്ളത്?
Ans: ഞാൻ മേലെ പറഞ്ഞ അവസ്ഥകൾ വലിയ കമ്പനികളിൽ നിന്നും ചെറിയ സ്ഥാപങ്ങൾക്കു നേരിടേണ്ടി വരും. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളോടൊപ്പം നിന്നാലും നേരത്തേ പറഞ്ഞ പോലെ ഉപഭോക്താക്കൾ അവരുടെ സൗകര്യങ്ങൾക്കൊപ്പം തന്നെയാവും.
ഇതിൽ നിന്നും എങ്ങിനെ നേട്ടം ഉണ്ടാക്കാം എന്ന കാര്യത്തിലേക്കു എത്തുന്ന എല്ലാ മാർഗ്ഗങ്ങളും പുതിയൊരു ഭാവിയും സംരംഭക സംസ്കാരവും നേടിയെടുക്കാനും മൂർച്ചയുള്ളവരാക്കാനും സംരംഭകനെ തയ്യാറാക്കും.
അതിനായി ചെറിയ കമ്പനികൾ മനസ്സിലാക്കേണ്ട കാര്യം അവർ മാറാൻ തയ്യാറാവുക എന്നതാണ്. അവർ ഇങ്ങനെയാണെന്നുള്ളത് കൊണ്ട് ലോകം അവരിലേക്ക് ചുരുങ്ങണമെന്നു വാശി പിടിക്കാതെ അവരും മറ്റു മികച്ച സ്ഥാപനങ്ങളെപ്പോലെ എങ്ങിനെയെല്ലാം പ്രൊഫഷണൽ ആകാൻ പറ്റുമോ, മികവ് പുലർത്താൻ സാധിക്കുമോ, മികച്ച സാധനങ്ങളും സേവനങ്ങളും നല്ല ഷോപ്പിംഗ് അനുഭവങ്ങളും നൽകാൻ കഴിയുമോ, എത്രത്തോളം മൂല്യ വർധിത സേവനങ്ങൾ ഒരുക്കാൻ കഴിയുമോ എന്നിങ്ങനെയെല്ലാം മികച്ചതാവുക എന്നതാണ് വേണ്ടത്. ഞങ്ങൾ ചെറുതാണ് അതുകൊണ്ട് ഞങ്ങളുടെ കയ്യിൽ വിഭവങ്ങൾ ഇല്ല എന്നത് ഒരിക്കലും ഉപഭോക്താക്കൾ ഒരു എക്സ്ക്യൂസ് ആയി കാണണം എന്നില്ല.
അപ്പോൾ നിങ്ങള്ക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റാത്തതു collective ആയി പരസ്പരം മത്സരിക്കാതെ സഹകരിച്ചു കൊണ്ടു ആ സർവീസുകളും ആ പ്രൊഫഷണലിസവും കൊണ്ടുവരാൻ ശ്രമിക്കുക. എന്നാലേ ചെറുകിടക്കാർക്കു ഈ മാർക്കറ്റിൽ പിടിച്ചു നിൽക്കാൻ പറ്റൂ. കൊറോണ കാലവും നാൾ അതിജീവിക്കും, അതിനു ശേഷമുള്ള വ്യാപാര വാണിജ്യ സമയം നമ്മുടേതാവാൻ എല്ലാവരും ഇപ്പോഴേ ഒരുങ്ങിത്തുടങ്ങട്ടെ. എല്ലാ സംരംഭകർക്കും ബൂം ടൈംസിന്റെ വായനക്കാർക്കും ഭാവുകങ്ങൾ.
അഭിമുഖം തയ്യാറാക്കിയത് :
റിയാസ് കുങ്കഞ്ചേരി
(Ph.D Research Scholar in Branding Strategy)
Join Our WhatsApp News Group:
https://chat.whatsapp.com/F7505EQAVQFJKgBRektqL3