2019-20 സാമ്ബത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തത് 3.75 കോടി പേര്‍!
ന്യൂഡല്‍ഹി: ഡിസംബര്‍ 21 വരെയുള്ള കണക്കുപ്രകാരം, 2019-20 സാമ്ബത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തത് 3.75 കോടി പേര്‍. ട്വീറ്ററിലൂടെയാണ് ആദായ നികുതി വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തിഗത നികുതിദായകര്‍ക്ക് റിട്ടേണ്‍ നല്‍കാനുള്ള അവസാന തിയതി ഡിസംബര്‍ 31 ആയി സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. ഓഡിറ്റ് ചെയ്ത് റിട്ടേണ്‍ സമര്‍പ്പിയ്ക്കണ്ടര്‍ക്ക് 2021 ജനുവരി 31ന് റിട്ടേണ്‍ സമര്‍പ്പിയ്ക്കാം.ഐടിആര്‍-1 ഫയല്‍ ചെയ്തത് 2.17 കോടി പേരാണ്. 79.82 ലക്ഷം പേര്‍ ഐടിആര്‍-4ഉം 43.18 ലക്ഷം പേര്‍ ഐടിആര്‍-3ഉം ഫയല്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ആദായ നികുതി സമര്‍പ്പിയ്ക്കാന്‍ നവംബര്‍ 30 വരെയാണ് നേരത്തെ ധനമന്ത്രാലയം സമയം അനുവദിച്ചിരുന്നത്.ഇതു ഒരു മാസം കൂടെ നീട്ടി നല്‍കുകയായിരുന്നു. ഈ കാലയളവില്‍ അക്കൗണ്ട് ഓഡിറ്റ് ചെയ്യേണ്ടവര്‍ 2021 ജാനുവരി 31ന് മുമ്ബ് റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകും. 2019 ഏപ്രിലിനും 2020 മാര്‍ച്ചിനും ഇടയില്‍ സമ്ബാദിച്ച വരുമാനത്തിന്‍െറ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനും, റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിയ്ക്കുന്നതിനും നികുതി ദായകര്‍ക്ക് കൂടുതല്‍ സമയം ലഭിയ്ക്കും. കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.