2020ൽ വിപണിയിലെത്തിയ 10,000 രൂപയ്ക്ക് കീഴെ വിലയുള്ള 10 മികച്ച സ്മാർട്ട്ഫോണുകൾ  

അഗസ്റ്റിലാണ് ഷവോമി ബജറ്റ് സെഗ്മെന്റിലേക്ക് റെഡ്മി 9 പ്രൈം അവതരിപ്പിച്ചത്. 4 ജിബി റാം + 64 ജിബി ഓൺബോർഡ് സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വില്പനക്കെത്തിയിരിക്കുന്ന റെഡ്മി 9 പ്രൈമിന് 9,999 രൂപ മുതലാണ് വില. സ്പേസ് ബ്ലൂ, മിന്റ് ഗ്രീൻ, സൺറൈസ് ഫ്ലെയർ, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിൽ ലഭ്യമായ റെഡ്മി 9 പ്രൈമിന് 1,080 x 2,340 പിക്‌സൽ റെസൊല്യൂഷനുള്ള 6.53 ഇഞ്ച് ഫുൾ എച്ഡി പ്ലസ് ഡിസ്പ്ലേയാണ്. ആൻഡ്രോയിഡ് 10 അടിസ്ഥാനമായ MIUI 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. മീഡിയടെക് ഹീലിയോ G80 ഒക്ട-കോർ പ്രോസസ്സർ ആണ് റെഡ്മി 9 പ്രൈമിന്.

13 മെഗാപിക്സൽ പ്രൈമറി സെൻസർ (f/2.2 അപ്പർച്ചർ), 8 മെഗാപിക്സൽ 118 ഡിഗ്രി അൾട്രാ-വൈഡ് സെൻസർ, 5 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ചേർന്ന ക്വാഡ് ക്യാമെറായാണ് റെഡ്മി 9 പ്രൈമിന്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,020mAh ബാറ്ററി ആണ് ഹാൻഡ് സെറ്റിന്.
സെപ്റ്റംബറിലാണ് റിയൽമി നാർസോ 20A വില്പനക്കെത്തിയത്. 3 ജിബി റാം + 32 ജിബി സ്റ്റോറേജ് പതിപ്പിന് 8,499 രൂപയും 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 9,499 രൂപയുമാണ് വില. ഗ്ലോറി സിൽവർ, വിക്ടറി ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ റിയൽമി നാർസോ 20A വാങ്ങാം.ഡ്യുവൽ സിം (നാനോ) ഫോൺ ആയ നാർസോ 20A, ആൻഡ്രോയിഡ് 10 അടിസ്ഥാനമായ റിയൽമി യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് പ്രവർത്തിക്കുന്നത്. ഹാൻഡ്‌സെറ്റിന്റെ 6.5 ഇഞ്ച് എച്ച്ഡി + (720×1,600 പിക്‌സൽ) ഡിസ്‌പ്ലേയ്ക്ക് 20:9 ആണ് ആസ്പെക്ട് റേഷ്യോ. ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 665 SoC പ്രോസസ്സർ ആണ് നാർസോ 20A-യുടെ കരുത്ത്.

12 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ, 2 മെഗാപിക്സൽ ‘റെട്രോ സെൻസർ’ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് റിയൽമി നാർസോ 20A-യ്ക്ക്. റിവേഴ്‌സ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 5,000mAh ബാറ്ററിയാണ് ഹാൻഡ് സെറ്റിന്. 3 ജിബി റാം + 32 ജിബി ഓൺബോർഡ് സ്റ്റോറേജ്, 4 ജിബി റാം + 64 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ലഭ്യമായ റിയൽമി C15-ന് 9,999 രൂപയാണ് വില. പവർ ബ്ലൂ, പവർ സിൽവർ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ വില്പനക്കെത്തിയിരിക്കുന്ന റിയൽമി C15, ആൻഡ്രോയിഡ് 10 അടിസ്ഥാനമായ UI സ്കിന്നിലാണ് പ്രവർത്തിക്കുന്നത്. 720×1600 പിക്സൽ റസൊല്യൂഷനുള്ള 6.5 ഇഞ്ച് എച്ഡി+ ഡിസ്പ്ലേ ആണ് റിയൽമി C15-ന്. ഒക്ട-കോർ മീഡിയടെക് ഹീലിയോ G35 പ്രോസസ്സർ ആണ് റിയൽമി C15-ന്റെ കരുത്ത്.

13 മെഗാപിക്‌സൽ പ്രധാന സെൻസർ, 8 മെഗാപിക്‌സൽ അൾട്രാ വൈഡ് ക്യാമറ, 2 മെഗാപിക്‌സൽ റെട്രോ സെൻസർ, 2 മെഗാപിക്‌സൽ മോണോ ക്യാമറ എന്നിവ ഉൾപ്പെടുന്നതാണ് ക്വാഡ് ക്യാമറയാണ് ഫോണിന്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് 6,000mAh ബാറ്റെറിയാണ് റിയൽമി C15-ന്റെ ഒരു പ്രധാന ആകർഷണം.
നല്ല ബാറ്ററി കപ്പാസിറ്റിയും വിലക്കുറവുമാണ് ഫോൺ വാങ്ങുമ്പോൾ നിങ്ങളുടെ മുൻഗണന എങ്കിൽ നിങ്ങൾക്കുള്ളതാണ് 3 ജിബി റാം + 32 ജിബി സ്റ്റോറേജ് എന്ന ഒരൊറ്റ സ്പെസിഫിക്കേഷനിൽ വില്പനക്കെത്തിയിരിക്കുന്ന ഇൻഫിനിക്‌സ് സ്മാർട്ട് 4 പ്ലസ്സ്. 7,999 രൂപയാണ് വില. മിഡ്‌നെറ്റ് ബ്ലാക്ക്, ഓഷ്യൻ വേവ്, വയലറ്റ് എന്നിങ്ങനെ 3 നിറങ്ങളിൽ വില്പനക്കെത്തിയിരിക്കുന്ന ഇൻഫിനിക്‌സ് സ്മാർട്ട് 4 പ്ലസ്സിന് ആൻഡ്രോയിഡ് 10 അടിസ്ഥാനമായ XOS 6.2 ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്. 6.82 ഇഞ്ച് എച്ഡി+ ഐപിഎസ് ഡിസ്പ്ലേയുള്ള ഫോണിന് ഒക്ട-കോർ മീഡിയടെക്‌ ഹീലിയോ A25 SoC പ്രോസസ്സർ ആണ്.

13 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഡെപ്ത് സെൻസറും ചേർന്ന ഡ്യുവൽ ക്യാമെറയാണ് ഇൻഫിനിക്‌സ് സ്മാർട്ട് 4 പ്ലസ്സിന്. 6,000mAh കപ്പാസിറ്റിയുള്ള വമ്പൻ ബാറ്ററിയാണ് ഇൻഫിനിക്‌സ് സ്മാർട്ട് 4 പ്ലസിന്റെ ഒരു പ്രധാന ആകർഷണം. ബാറ്ററി ഏറെ ഉപയോഗിക്കുന്ന ഗെയിമുകൾ തുടർച്ചായി കളിച്ചാലും 15 മണിക്കൂർ പ്രവർത്തിക്കും എന്നാണ് അവകാശവാദം.
ടെക്‌നോ യുവാക്കളെ ലക്ഷ്യമിട്ടാണ് ടെക്‌നോ പോവ വിപണിയിലെത്തിയത്. 4 ജിബി റാം + 64 ജിബി ഓൺബോർഡ് സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വില്പനക്കെത്തിയിരിക്കുന്ന ടെക്‌നോ പോവയ്ക്ക് 9,999 രൂപ മുതലാണ് വില. മാജിക് ബ്ലൂ, സ്പീഡ് പർപ്പിൾ, ഡാസിൽ ബ്ലാക്ക് എന്നിങ്ങനെ 3 നിറങ്ങളിൽ ലഭ്യമായ ടെക്‌നോ പോവയ്ക്ക് ആൻഡ്രോയിഡ് 10 അടിസ്ഥാനമായ HiOS 7.0 ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്. 6.8-ഇഞ്ച് എച്ഡി+ (720×1,640 പിക്‌സൽ) ഡിസ്പ്ലെയുളള ടെക്‌നോ പോവയ്ക്ക് ഒക്ട-കോർ മീഡിയടെക് ഹീലിയോ G80 SoC പ്രോസെസ്സർ ആണ്.

16 മെഗാപിക്സൽ പ്രൈമറി ലെൻസ്, 2 മെഗാപിക്സലിൻ്റെ മാക്രോ, പോർട്രൈറ്റ് സെൻസർ, എഐ സെൻസർ എന്നിവയുള്ള ക്വാഡ് ക്യാമറയാണ് ടെക്‌നോ പോവയ്ക്ക്. 18W ഡ്യുവൽ ഐസി ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 6000mAh ബാറ്റെറിയാണ് ഫോണിന്.
പോക്കോയുടെ ബജറ്റ് ഫോൺ C3 ഈ വർഷമാണ് വിപണിയിലെത്തിയത്. 3 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിന് 7,499 രൂപയും 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 8,999 രൂപയുമാണ് പോക്കോ C3-യുടെ വില. ആർട്ടിക് ബ്ലൂ, ലൈം ഗ്രീൻ, മാറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ടു-ടോൺ ഫിനിഷോടുകൂടെയാണ് പോക്കോ C3 വില്പനക്കെത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമായ MIUI 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പോക്കോ C3 പ്രവർത്തിക്കുന്നത്. 6.53 ഇഞ്ച് എച്ച്ഡി + (720×1,600 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയുള്ള ഫോൺ ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി35 SoC പ്രോസസ്സറിൽ ആണ് പ്രവർത്തിക്കുന്നത്.

എഫ് / 2.2 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ മെയിൻ സ്‌നാപ്പർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ചേർന്ന ട്രിപ്പിൾ ക്യാമെറായാണ് പോക്കോ C3-യ്ക്ക്. 10W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററി ആണ് ഫോണിന്.
ആഗസ്റ്റിലാണ് എച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള നോക്കിയ C3 അവതരിപ്പിച്ചത്. 2 ജിബി റാം + 16 ജിബി ഓൺബോർഡ് സ്റ്റോറേജ് പതിപ്പിന് 7,499 രൂപയും 3 ജിബി റാം + 32 ജിബി ഓൺബോർഡ് സ്റ്റോറേജ് പതിപ്പിന് 8,999 രൂപയും ആയിരുന്നു നോക്കിയ C3-യുടെ ലോഞ്ച് വില. 2 ജിബി റാം പതിപ്പിന്റെ വില ഇപ്പോൾ 500 രൂപ കുറച്ച് 6,999 ആണ്. നോർഡിക് ബ്ലൂ, സാൻഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ വില്പനക്കെത്തിയിരിക്കുന്ന നോക്കിയ C3, ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് പ്രവർത്തിക്കുന്നത്. 5.99-ഇഞ്ച് എച്ഡി+ (720×1,440 പിക്സൽ) ഐപിഎസ് ഡിസ്പ്ലേ ആണ് നോക്കിയ C3-യ്ക്ക്. ഒക്ട-കോർ യൂനിസെക് SC9863A SoC പ്രോസസ്സർ ആണ് കരുത്ത്. 8 മെഗാപിക്സൽ സിംഗിൾ പിൻ ക്യാമറയും, 5 മെഗാപിക്സൽ ഫ്രന്റ് കാമറയുമാണ് നോക്കിയ C3-യ്ക്ക്. 3,040 mAh ആണ് ബാറ്ററി.
ജൂണിലാണ് സാംസങിന്റെ ഗാലക്‌സി M11 വിപണിയിലെത്തിയത്. 3 ജിബി റാം + 32 ജിബി സ്റ്റോറേജ്, 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമായ ഗാലക്‌സി M11-ന് 9,999 രൂപയാണ് വില. നീല, കറുപ്പ്, വയലറ്റ് നിറങ്ങളിലാണ് വില്പനക്കെത്തിയിരിക്കുന്ന ഗാലക്‌സി M11-ന് ഡ്യുവൽ-സിം (Nano), 6.4-ഇഞ്ച് HD+ ഇൻഫിനിറ്റി-O ഡിസ്പ്ലേ പാനലുമാണ്. 1.8GHz ഒക്ട-കോർ സ്നാപ്പ്ഡ്രാഗൺ 450 പ്രോസസ്സർ ആണ് പവർ ഹൗസ്‌. 13 മെഗാപിക്സിൽ പ്രൈമറി ലെൻസും, 5 മെഗാപിക്സിൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസും, 2 മെഗാപിക്സിൽ ഡെപ്ത്‌ സെൻസറും ചേർന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഗാലക്‌സി M11-ന്. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്റെറിയാണ് ഗാലക്‌സി M11-ന്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team