2020 – 2022 അദ്ധ്യയന വര്‍ഷത്തേക്ക് ഡി.എല്‍ എഡ് – (D.El.Ed.) കോഴ്‌സിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.  

2020 – 2022 അദ്ധ്യയന വര്‍ഷത്തേക്ക് ‘ഡിപ്ലോമ ഇന്‍ എലമെന്ററി എഡിഷന്‍ (ഡി.എല്‍ എഡ് D.EL.Ed.) കോഴ്‌സിന് ഗവണ്‍മെന്റ്/എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് താഴെ പറയുന്ന യോഗ്യത ഉള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. സംസ്ഥാനത്ത് നിലവില്‍ ഉണ്ടായിരുന്ന ‘ഡിപ്ലോമ ഇന്‍ എഡ്യൂക്കേഷന്‍’ (ഡി.എഡ്) കോഴ്‌സിന്റെ പേര് ‘ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) എന്നു മാറ്റി പുനര്‍നാമകരണം ചെയ്യുകയും എല്‍ യു.പി അദ്ധ്യാപക വിദ്യാഭ്യാസത്തിന്റെ ഘടനയും സ്വഭാവവും പാഠ്യപദ്ധതിയും 2018-2019 അധ്യയന വര്‍ഷം മുത ല്‍ സ.ഉ. (സാധാ) നം. 1700/2018/പൊ.വി.വ. തീയതി: 05-05-2018 പ്രകാരം പരിഷ്‌കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. നാല് സമസ്റ്ററുകളിലായി രണ്ടു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി.

യോഗ്യതകള്‍ :

അപേക്ഷകര്‍ താഴെ പറയുന്ന ഏതെങ്കിലും പരീക്ഷയില്‍ ചുരുങ്ങിയത് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം

കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റി നടത്തുന്ന പ്രീഡിഗ്രി അല്ലെങ്കില്‍ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള പരീക്ഷ.
കേരളത്തിലെ ഹയര്‍ സെക്കന്ററി പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഹയര്‍ സെക്കന്ററി പരീക്ഷ അല്ലെങ്കില്‍ തത്തുല്യമായി കേരള സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള പരീക്ഷ.
ആകെയുള്ള സീറ്റുകളില്‍ സയന്‍സ് വിഭാഗത്തിന് 40 ശതമാനം ഹ്യൂമാനിറ്റീസ് വിഭാഗത്തിന് 40 ശതമാനം, കോമേഴ്‌സ് വിഭാഗത്തിന് 20 ശതമാനം എന്നിങ്ങനെ നിജപ്പെടുത്തിയിരിക്കുന്നു.

അപേക്ഷിക്കേണ്ട വിധം

അപേക്ഷകള്‍ നിശ്ചിത ഫോറത്തില്‍ തന്നെ തന്നെ സമര്‍പ്പിക്കണം. മാതൃകാ ഫോറം www.education.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്നതാണ്.

അപേക്ഷകളില്‍ 5 (അഞ്ച്) രൂപയ്ക്ക് കോര്‍ട്ട് ഫീസ് സ്റ്റാമ്പ് നിര്‍ദ്ദിഷ്ട സ്ഥാനത്ത് ഒട്ടിച്ചിരിക്കണം. അല്ലെങ്കില്‍ ‘02020 – 01 ജനറല്‍-102-06’ എന്ന അക്കൗണ്ട് ഹെഡില്‍ അഞ്ചു രൂപ ട്രഷറിയിലടച്ച ചെലാന്‍ രസീത് അപേക്ഷ യോടൊപ്പം ഹാജരാക്കണം. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ അപേക്ഷാഫീസ് അടയ്‌ക്കേണ്ടതില്ല. അപേക്ഷകര്‍ തെരഞ്ഞെടുക്കപ്പെടുവാന്‍ ആഗ്രഹിക്കുന്ന റവന്യു ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ മേല്‍വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കോവിഡ് 19 പശ്ചാത്തലത്തില്‍ അപേക്ഷകള്‍ പൂരിപ്പിച്ചു സ്‌കാന്‍ ചെയ്തു ഇ-മെയില്‍ മൂഖാന്തിരവും വിദ്യാഭ്യാസ ഉപഡയാറക്ടര്‍ ഓഫീസുകളിലേക്ക് അയക്കാവുന്നതാണ്. ഇങ്ങനെ അയക്കുന്ന അപേക്ഷകര്‍ പ്രവേശന സമയത്ത് ഒറിജിനല്‍ അപേക്ഷ ഹാജരാക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2580595, email: suptdm.dge@kerala.gov.in, അല്ലെങ്കില്‍ വെബ്‌സൈറ്റ് : http://www.education.kerala.gov.in ലോ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team