2021ഇൽ ഇനി റിലയൻസ് ജിയോ വോയ്‌സ് കോളുകൾ സൗജന്യം
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയിൽ നിന്നും ഉപഭോക്താക്കൾക്ക് പുതുവത്സര സമ്മാനം. ജനുവരി ഒന്ന് മുതൽ റിലയൻസ് ജിയോ വരിക്കാർക്ക് രാജ്യത്തെ ഏത് ഫോൺ നെറ്റ്-വർക്കിലേക്കും വോയിസ് കോൾ സൗജനമായി ചെയ്യാം, കമ്പനി പത്രക്കുറിപ്പിൽ വ്യക്തമാക്കി.ജനുവരി ഒന്ന് മുതൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ബിൽ ആൻഡ് കീപ് (Bill and Keep) സംവിധാനം നിലവിൽ വരുന്നതോടെയാണ് റിലയൻസ് ജിയോ വരിക്കാർക്ക് വോയ്‌സ് കോളുകൾ പൂർണമായും സൗജന്യമാവുക. നിലവിലുള്ള രാജ്യത്തെ എല്ലാ ഫോൺ കോളുകൾക്കുമുള്ള ഇന്റർകണക്റ്റ് യൂസേജ് ചാർജ്സ് (IUC) ഇതോടെ ഇല്ലാതാകും.ഓഫ്-നെറ്റ് ആഭ്യന്തര വോയ്‌സ് കോളുകൾക്ക് പണം ഈടാക്കാതിരിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെ മാനിച്ചുകൊണ്ട്, ഐയുസി ചാർജുകൾ നിർത്തലാക്കിയാലുടൻ, ജിയോയിൽ നിന്നും 2021 ജനുവരി 1 മുതൽ എല്ലാ ഓഫ്-നെറ്റ് ആഭ്യന്തര വോയ്‌സ് കോളുകളും സൗജന്യമായിരിക്കും. ജിയോ നെറ്റ്‌വർക്കിൽ നിന്നുള്ള നെറ്റ് വോയ്‌സ് കോളുകൾ ഇപ്പോൾ തന്നെ സൗജന്യമാണ്”, റിലയൻസ് ജിയോ വ്യക്തമാക്കി.