2021 ഫോഴ്‌സ് ഗുർഖയുടെ ചിത്രങ്ങൾ പുറത്ത്  

ഗുര്‍ഖയുടെ പുതിയ മോഡല്‍ എത്താനൊരുങ്ങുകയാണ് ഫോഴ്സ്. ഇപ്പോള്‍ ഗുര്‍ഖയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓഫ് റോഡുകള്‍ക്ക് ഏറെ ഇണങ്ങുന്ന വാഹനമാണ് ഫോഴ്‌സിന്റെ ഗുര്‍ഖ. ഈ വാഹനത്തിന്റെ മുഖം മിനുക്കുന്ന പതിപ്പ് 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ ഉത്സവ സീസണില്‍ ഥാറിനൊപ്പം തന്നെ വിപണിയില്‍ എത്തിക്കാനായിരുന്നു ഫോഴ്‌സിന്റെ ലക്ഷ്യം, എന്നാല്‍ കോവിഡ്-19 പ്രതിസന്ധികളെ തുടര്‍ന്ന് പദ്ധതി നീട്ടി വയ്ക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

ഈ വാഹനം ഇപ്പോള്‍ പരീക്ഷണയോട്ടത്തിന്റെ തിരക്കുകളിലാണ്. പരീക്ഷണയോട്ടത്തിനിടെ ക്യാമറയില്‍ പതിഞ്ഞ ചിത്രത്തില്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഗുര്‍ഖയുടെ എക്സ്റ്റീരിയര്‍ ഡിസൈനിന്റെയും ഇന്റീരിയര്‍ ഫീച്ചറുകളുടെയും വിവരങ്ങള്‍ ഇതില്‍ നിന്നും വ്യക്തമാകുന്നു. മൂടിക്കെട്ടലുകള്‍ ഇല്ലാതെ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്ബ്, ചുറ്റിലുമുള്ള ഡി.ആര്‍.എല്‍, പുതുക്കി പണിതിരിക്കുന്ന ഗ്രില്ല്,മെഴ്‌സിഡസ് ജി-വാഗണിന് സമാനമായി ബോണറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്റിക്കേറ്റര്‍, ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന ബംബര്‍ എന്നിവയാണ് പുതുമ.

ടച്ച്‌ സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സ്റ്റൈലിഷായി ഒരുങ്ങിയ ഡാഷ്‌ബോര്‍ഡ്, ക്രോമിയം ബ്ലാക്ക് റിങ്ങ് നല്‍കിയ റൗണ്ട് എ.സി.വെന്റുകള്‍, ഡിജിറ്റല്‍ സ്‌ക്രീന്‍, മുന്‍ മോഡലില്‍ നിന്ന് പറിച്ചുനട്ട സ്റ്റിയറിങ്ങ് വീല്‍ എന്നിവയാണ് അകത്തളത്ത് ലഭിക്കുന്നത്. നിലവിലെ ഗുര്‍ഖയ്ക്ക് കരുത്തേകുന്ന 2.6 ലിറ്റര്‍ എന്‍ജിന്റെ ബിഎസ്-6 പതിപ്പാണ് പുതിയ മോഡലില്‍ പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team